മഹാരാഷ്ട്ര:നീറ്റ് പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥി ആത്മഹത്യ ചെയ്ത നിലയിൽ.
ഡോക്ടറാകാൻ താൽപര്യമില്ലെന്ന് കുറിപ്പെഴുതിവെച്ച് വച്ചിട്ടാണ് ജീവനൊടുക്കിയത്.
മഹാരാഷ്ട്രയിലെ ചന്ദർപുർ ജില്ലയിലെ നവർഗാവിലാണ് സംഭവം.
അനുരാഗ് അനിൽ ബൊർകാർ എന്ന പത്തൊൻപതുകാരനാണ് വീടിനുള്ളിൽ തൂങ്ങിമരിച്ചത്.
ഉത്തർ പ്രദേശിലെ ഗോരഖ്പുർ മെഡിക്കൽ കോളേജിൽ പ്രവേശനം നേടുന്നതിനായി പുറപ്പെടേണ്ട ദിവസമായിരുന്നു സംഭവം.
നീറ്റ് യുജി പരീക്ഷയിൽ 99.99 % മാർക്ക് നേടിയ അനുരാഗിന് ഒബിസി വിഭാഗത്തിൽ ദേശീയ തലത്തിൽ 1475 -ാം റാങ്കുമുണ്ടായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല)