Local News

‘നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും കൊലപ്പെടുത്തി’; യുവതിയുടെ പരാതിയിൽ പൊലീസ് പരിശോധന

Nano News

കല്‍പ്പറ്റ: വയനാട്ടിൽ നവജാത ശിശുവിനെ ഭര്‍ത്താവും മാതാപിതാക്കളും ചേര്‍ന്ന് കൊലപ്പെടുത്തിയെന്ന പരാതിയുമായി നേപ്പാള്‍ സ്വദേശിനിയായ യുവതി. നേപ്പാള്‍ സ്വദേശിനിയായ പാര്‍വതിയുടെ പരാതിയിൽ കല്‍പ്പറ്റ പൊലീസ് അന്വേഷണം ആരംഭിച്ചു. നേപ്പാള്‍ സ്വദേശികള്‍ താമസിച്ചിരുന്ന കല്‍പ്പറ്റയിലെ വീട്ടിലാണ് പൊലീസ് പരിശോധന നടത്തിയത്.

അന്വേഷണം തുടരുകയാണെന്നും നിലവില്‍ വീട്ടിൽ നിന്ന് ഒന്നും കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് പറഞ്ഞു. ഭർത്താവും മാതാപിതാക്കളും ചേർന്ന് കുഞ്ഞിനെ കൊലപ്പെടുത്തിയെന്നാണ് യുവതിയുടെ പരാതി. കഴിഞ്ഞ മേയ് മാസത്തിലാണ് സംഭവമെന്നും പൊലീസിനോട് യുവതി പറഞ്ഞു. പരാതിയില്‍ പൊലീസ് കേസെടുത്തു.


Reporter
the authorReporter

Leave a Reply