Latest

പരിവാഹൻ ആപ്പിലെ പുതിയ ഒ ടി പി സംവിധാനം,ആധാറുമായി ബന്ധപ്പെടുത്തിയ മൊബൈൽ നമ്പർ അപ്പ്ഡേറ്റ് ചെയ്യാൻ സാവകാശം നൽകണം; വെഹിക്കിൾ എമൻഷൻ ടെസ്റ്റിങ്ങ് ഓണേഴ്സ് അസോസിയേഷൻ

Nano News

കോഴിക്കോട്: 17/11/2025 മുതൽ പരിവാഹൻ സൈറ്റിൽ RC ബുക്കിൽ രെജിസ്റ്റർ ചെയ്തിരിക്കുന്ന മൊബൈൽ നമ്പറിലേക്ക് ഒ.ടി.പി പോയി അത് ചേർത്തെങ്കിൽ മാത്രമേ പുക പരിശോധന സാധ്യമാകൂ .ഡൽഹി ബോബ് സ്ഫോടനത്തിന്റെ പശ്ചാതലത്തിൽ രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ടാണ് നിലവിലെ സാഹചര്യം ഉണ്ടായത്. അതിനെ സംഘടന സ്വാഗതം ചെയ്യുന്നു .എന്നാൽ കേരളത്തിൽ ധാരാളം വണ്ടികൾ ആധാറുമായി ബന്ധിപ്പിക്കാത്തതും മൊബൈൽ നമ്പർ അപ്ഡേറ്റ് ചെയ്യാത്തതും ഉണ്ട്.ഈ വണ്ടികൾ ബന്ധിപ്പിക്കാൻ ആവശ്യമായ സാവകാശം മോട്ടോർ വാഹന വകുപ്പ് നൽകണമെന്ന് സംഘടന ആവശ്യപ്പെടുന്നു .അതേപോലെതന്നെ ബന്ധിപ്പിക്കുന്ന വിവരം MVD സോഷ്യൽ മീഡിയ ചാനലുകൾ വഴിയുംദൃശ്യ പത്ര മാധ്യമങ്ങൾ വഴിയും ജനങ്ങളിലേക്ക് എത്തിക്കേണ്ടതാണ് .അതിനുശേഷം മാത്രമേ നടപ്പിലാക്കാവൂ എന്ന് അഭ്യർത്ഥിക്കുന്നു കേരളത്തിൽ ദിവസേന 40000 – 45000 വണ്ടികൾ ടെസ്റ്റ് ചെയ്യുന്നതാണ് എന്നാൽ ഇന്നലെ 21000 മാത്രമാണ് ടെസ്റ്റ് നടന്നത്.ധാരാളം വണ്ടികൾ ഒടിപി കിട്ടാതെ മടങ്ങിപ്പോയി.
ജനങ്ങൾക്ക് മൊബൈലുമായി ബന്ധിപ്പിക്കുന്നതിന് മൂന്നു മാസത്തെ സാവകാശം കൊടുക്കണം എന്നും 50% ആധാർ കാർഡിൽ ഉള്ള ഉടമയുടെ പേരും ആർസി ബുക്കിൽ ഉള്ള ഉടമയുടെ പേരും തമ്മിൽ സാമ്യതയുണ്ടെങ്കിൽ മാത്രമാണ് ആധാർ കാർഡിലെ മൊബൈൽ നമ്പർ ആർസി ബുക്കിലേക്ക് അപ്ഡേറ്റ് ചെയ്യാൻ സാധിക്കുകയുള്ളൂ, എന്നാൽ ഇത്തരത്തിൽ അപ്ഡേറ്റ് ചെയ്യാൻ കഴിയാത്ത മൊബൈൽ നമ്പറുകൾ ‘മൊബൈൽ നമ്പർ അപ്ഡേറ്റ് (ആർടിഒയിൽ ഓഫീസ് വഴി)’ എന്നത് വളരെയധികം കാലതാമസം എടുക്കുകയാണ്. ഇതിന് ഒരു സുതാര്യത വരുത്തുന്നതിനായി ഓഫീസിൽ പ്രത്യേകം കൗണ്ടർ തുടങ്ങുകയോ, അല്ലെങ്കിൽ ഓൺലൈനായി ലഭിക്കുന്ന അപേക്ഷകൾ വെരിഫൈ ചെയ്ത് പെട്ടെന്ന് പരിഗണിക്കാനുള്ള നടപടികളോ സ്വീകരിക്കണമെന്നും ആർ ടി ഓഫീസുകളിൽ പ്രത്യേക കൗണ്ടർ ആരംഭിച്ചു നടപടികൾ സുഗമമാക്കണമെന്നും .പുക പരിശോധന സമയങ്ങളിൽ പരിവാഹൻ സൈറ്റ് ഡൗൺ ആകുന്നതും കാര്യങ്ങൾ സങ്കീർണമാക്കുന്നു .ഒടിപി കിട്ടിയതിനുശേഷം ടെസ്റ്റിലേക്ക് പോകുമ്പോൾ സൈറ്റസ് സ്ലോ ആവുകയും ടെസ്റ്റ് നടക്കാതെ വരികയും ചെയ്യുന്നു സർവറിന് ഇതിനൊരു പരിഹാരം കാണണമെന്നും സംഘടന ആവശ്യപ്പെടുന്നു.
ടെസ്റ്റിൽ പരാജയപ്പെട്ട വണ്ടികൾ നിരത്തിലൂടെ നിർബാധം സഞ്ചരിക്കുന്നു .ഇവക്കെതിരെയും മോട്ടോർ വാഹന വകുപ്പ് ശക്തമായ നടപടികൾ എടുക്കണമെന്ന്കൂടി  സംഘടന ആവശ്യപ്പെട്ടു .
സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണൻ അമ്പാടി,വർക്കിംഗ് സെക്രട്ടറി ജോയ്സ്, ജില്ലാ ജോ. സെക്രട്ടറി ഷൈജു ചെറുവലത്ത് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply