Thursday, December 26, 2024
Latest

ടി കെ കുടുംബ ട്രസ്റ്റിന് പുതിയ ഭാരവാഹികൾ ; കുടുംബ സംഗമം 2023 ജനുവരി 22 ന് ഈങ്ങാപ്പുഴയിൽ


കോഴിക്കോട് (കൊടുവള്ളി ) : പ്രദേശത്തെ പ്രമുഖ കുടുംബ കൂട്ടായ്മയായ തറവട്ടത്ത് കരുണിച്ചാലിൽ കുടുംബ ട്രസ്റ്റിന്റെ 2022-2024 വർഷത്തെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു

ടി.കെ പരീക്കുട്ടി ഹാജി (പ്രസിഡണ്ട്)ടി.കെ അഹമ്മദ് കുട്ടി ഹാജി (വർക്കിംഗ് പ്രസിഡണ്ട്),,കെ വി.അബ്ദുൽ മജീദ് ഹാജി,കോതൂർ മുഹമ്മദ് മാസ്റ്റർ ,പി.ടി.സി മോയിൻ (വൈസ് പ്രസിഡണ്ടുമാർ)
പി കെ അമ്മദ് കുട്ടി (ജനറൽ സെക്രട്ടറി)
പി.കെ ജൈസൽ (വർക്കിംഗ് സെക്രട്ടറി)
ടി .കെ ഹംസ ഹാജി, എ കെ ഷരീഫ്, പി ടി ബിഷർ(ജോയിന്റ് സെക്രട്ടറിമാർ)
കെ.വി. പരിയേയ്ക്കുട്ടി ഹാജി (ട്രഷറർ) ഉൾപ്പെട്ട 51 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയാണ് രൂപീകരിച്ചത്.
ടി.കെ അബ്ദുൽ സലാമിന്റെ വസതിയിൽ ചേർന്ന വാർഷിക ജനറൽ ബോഡി യോഗത്തിലാണ്
ഭാരവാഹികളെ തിരഞ്ഞെടുത്തത്.

യോഗത്തിൽ കോതൂർ മുഹമ്മദ് മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.
പി.ടി.സി മോയിൻ, ടി.പി സീതിക്കുട്ടി മാസ്റ്റർ , ടി.കെ.സി പരിയേയിക്കുട്ടി ഹാജി, എൻ ആർ അബ്ദുൽ റസ്സാഖ്, കെ വി അബ്ദുൽ മജീദ് ഹാജി, ടി.കെ സി മുഹമ്മദ് മോൻ , എൻ.കെ അബ്ദുൽ ഗഫൂർ തുടങ്ങിയവർ സംസാരിച്ചു. ഇരുപതാമത്തെ
ടി .കെ. ഫാമിലി മീറ്റ് 2023 ജനുവരി 22 ഞായറാഴ്ച രാവിലെ 10 മുതൽ വൈകുന്നേരം 4 മണി വരെ ഈങ്ങാപ്പുഴ ടി കെ ട്രസ്റ്റ് പബ്ലിക്ക് സ്കൂളിൽ വെച്ച് നടത്താൻ തീരുമാനിച്ചു.
യോഗത്തിൽ പി.കെ. അമ്മദ് കുട്ടി സ്വാഗതവും പി.കെ ജൈസൽ നന്ദിയും പറഞ്ഞു. കുടുംബ ബന്ധങ്ങൾ ഊട്ടിയുറപ്പിക്കാനും ചേർത്ത് നിർത്താനും ലക്ഷ്യമിട്ട് രൂപീകരിച്ച ട്രസ്റ്റ് , അംഗങ്ങൾക്കായി ഏർപ്പെടുത്തിയ മെഡിക്കൽ എയ്മിഡ് സ്കീം ഓഫ് ടി കെ ട്രസ്റ്റ് ആരോഗ്യ ചികിത്സാ സഹായ പദ്ധതിയിൽ കൂടുതലാളുകൾ രജിസ്ട്രർ ചെയ്യണമെന്ന് വൈസ് പ്രസിഡന്റ് കെ വി അബ്ദുൽ മജീദ് അറിയിച്ചു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ജനുവരി 22 ന് നടത്തുന്ന കുടുംബ മേള വിപുലമായി ആഘോഷിക്കാനാണ് തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. വിവിധ വിദ്യാഭ്യാസ സഹായ പദ്ധതികളും ട്രസ്റ്റ് നടത്തി വരുന്നു.


Reporter
the authorReporter

Leave a Reply