കോഴിക്കോട്:ഏഴാമത് ദേശീയ ആയുർവേദ ദിനാഘോഷം ജില്ലയിൽ ഭാരതീയ ചികിത്സാ വകുപ്പ്, നാഷനൽ ആയുഷ് മിഷൻ, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ , കെ എം സി ടി ആയുർവേദ കോളേജ് തുടങ്ങിയവയുടെ സംയുക്താഭിമുഖ്യത്തിൽ വിപുലമായി ആഘോഷിക്കും. ദേശീയ ആയുർവേദ ദിനമായ 23 ന് രാവിലെ ഒമ്പതിന് ഭട്ട് റോഡിലെ ജില്ലാ ആയുർവേദ ആശുപത്രിയിൽ എം എൽ എ തോട്ടത്തിൽ രവീന്ദ്രൻ ജില്ലാതല ഉദ്ഘാടനം നിർവ്വഹിക്കും.ജില്ലാ കലക്ടർ നരസി ഗലു തേജ് ലോഹിത റെഡ്ഡി മുഖ്യാതിഥിയാകും ഇതിന്റെ ഭാഗമായി ബീച്ചിൽ രാവിലെ 10 ന് ആയുർവേദ ഡോക്ടർമാർ , ജീവനക്കാർ,സംഘടന പ്രതിനിധികൾ എന്നിവരുടെ നേതൃത്വത്തിൽ ബൈക്ക് റാലി , ജില്ലാ ആയുർവേദ ആശുപത്രിയിൽ സ്പെഷാലിറ്റി മെഡിക്കൽ ക്യാമ്പ്, ജീവിതശൈലി രോഗങ്ങളെ സംബന്ധിച്ചുള്ള ബോധവത്കരണ ക്ലാസ്സ്‌ഔഷധ സസ്യ പ്രദർശനം എന്നിവ ഉണ്ടായിരിക്കും. ജില്ലയിലുടനീളം എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ബ്ലോക് തലത്തിലും ഒരാഴ്ച നീണ്ടു നിൽക്കുന്ന വിവിധ പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.
പൊതുജനാരോഗ്യത്തിൽ ആയുർവേദത്തിന്റെ സാധ്യതകളുടെ പ്രചരണം, ബോധവത്കരണ ക്ലാസുകൾ, പ്രദർശനം, സ്കൂൾ , കോളേജ് കേന്ദീകരിച്ച് വിവിധ മത്സരങ്ങൾ, ക്യാമ്പുകൾ എന്നിവയോടൊപ്പം ഈ വർഷത്തെ ആയുർവേദ ദിന സന്ദേശമായ ‘ഹർ ദിൻ ഹർഗർ ആയുർവേദ’ ( എല്ലാ വീട്ടിലും എല്ലാ ദിവസവും ആയുർവേദം) എന്നതിന്റെ ലക്ഷ്യ പൂർത്തീകരണത്തിനായി ജില്ലയിലെ എല്ലാ ആയുർവേദ സ്ഥാപനങ്ങളുടെയും ആഭിമുഖ്യത്തിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന വിവിധ പദ്ധതികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ജില്ലാ മെഡിക്കൽ ഓഫീസർ (ISM) ഡോ: മൻസൂർ KM, നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ (NAM) Dr അനീന പി ത്യാഗരാജ്, Dr രോഷ്ന P (AMAI) ,Dr ശുഭശ്രീ H(KMCT) എന്നിവരാണ് ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്