Friday, December 6, 2024
EducationLatest

“തണൽ “ലിൽ പുതിയ കമ്പ്യൂട്ടർ ലാബ് ; തുടർ പരിശീലനം വാഗ്ദാനം ചെയ്ത് ജി ടെക്


കോഴിക്കോട് : മലാപറമ്പ് തണൽ സ്പേസ് സെന്റർ ഫോർ സ്കിൽ ഡെവലപ്പ്മെന്റ് & എംപ്ലോയബിലിറ്റിയിൽ പുതുതായി കമ്പ്യൂട്ടർ ലാബ് സജജീകരിച്ചു. പദ്ധതിയുടെ ഉദ്ഘാടനം ജി-ടെക് ചെയർമാൻ ആന്റ് മാനേജിങ് ഡയറക്ടർ . മെഹറൂഫ് മണലൊടി ഉദ്ഘാടനം ചെയ്തു. 18 വയസിന് മുകളിൽ പ്രായമുള്ള ഭിന്നശേഷിക്കാർക്കായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് തണൽ. കമ്പ്യൂട്ടർ പരിശീലത്തോടൊപ്പം, കഴിവിന്റെയും അഭിരുചിയുടെയും അടിസ്ഥാനത്തിൽ തുടർ പരിശീലനവും, തൊഴിൽ ലഭ്യതയും സാധ്യമാകുന്ന രീതിയിലാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത് . പ്രാഥമിക പരിശീലനം വിജയകരമായി പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് കേരളത്തിലെ ജി ടെക് സെന്ററുകളിൽ സൗജന്യ തുടർ പരിശീലനം നൽകുമെന്ന് ജി- ടെക് ചെയർമാൻ – മെഹ്റൂഫ് മണലൊടി പ്രഖ്യാപിച്ചു. ചടങ്ങിൽ -തണൽ സി ഇ ഒ.- കെ.ടി അനൂപ് അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ – മൻസൂർ, മെഹബൂബ് ചക്കരത്തൊടി , സുബൈർ മണലൊടി , ആദംസാദ – സി എം ,നീതു ടീച്ചർ എന്നിവർ സംസാരിച്ചു


Reporter
the authorReporter

Leave a Reply