നേപ്പാൾ:വിറങ്ങലിച്ച മിന്നൽ പ്രളയത്തിൽ മരണസംഖ്യ ഉയരുന്നു.മരണം 160 കടന്നു. ഇതുവരെ 157 പേർ മരിച്ചു.പ്രളയത്തിൽ അകപ്പെട്ട 133 ഇന്ത്യക്കാർ ഉൾപ്പടെ 384 പേർക്കായി തിരച്ചിൽ തുടരുകയാണ്. ബുധനാഴ്ച രാവിലെ ഒൻപതുമണിയോടെയാണ് നേപ്പാളിനെ നടുക്കിയ പ്രളയദുരന്തമുണ്ടായത്. ടിബറ്റിൽനിന്നുള്ള ഭോട്ടെ കോഷി നദിയിൽ അപ്രതീക്ഷിതമായി ജലനിരപ്പുയർന്നു. ഇരച്ചെത്തിയ വെള്ളം രസുവ, ധാദിങ്, നുവാകോട്ട് ജില്ലകളിൽ വൻനാശനഷ്ടമാണുണ്ടാക്കിയത്. അപകടത്തിന്റെ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു.നദിയിലൂടെ പ്രളയജലം ഇരച്ചെത്തിയതോടെ നിരവധി കെട്ടിടങ്ങളും വീടുകളും നിമിഷങ്ങൾക്കുള്ളിൽ നിലംപൊത്തുകയാണ് ഉണ്ടായത്. ബസുകളടക്കമുള്ള നിരവധി വാഹനങ്ങൾ ഒലിച്ചുപോയി.ദുരന്തത്തിൽ സഹായ ഹസ്തം നീട്ടി ഇന്ത്യ.10 ടൺ ദുരിതാശ്വാസ സാമഗ്രികളുമായി വ്യോമസേന വിമാനം നേപ്പാളിലെത്തി 2015ലെ ഭൂകമ്പത്തിന് ശേഷം നേപ്പാൾ കണ്ട എറ്റവും വലിയ ദുരന്തമാണിത്.
അതേസമയം, നേപ്പാളിൽ പ്രളയത്തിന്റെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിൽ ആശങ്ക ഉയരുകയാണ്. പ്രളയം ബിഹാറിനെയും ഉത്തർപ്രദേശിനെയും കാര്യമായി ബാധിക്കുമെന്നാണ് ആശങ്ക. ബിഹാറിലെ പശ്ചിമ ചമ്പാരൻ, ഉത്തർപ്രദേശിൽ മഹാരാജ്ഗഞ്ച്, കുശിനഗർ ജില്ലകളിൽ അതീവ ജാഗ്രത പുലർത്തുകയാണ്. ബിഹാറിൽ 5000 പേരെ മാറ്റി പാർപ്പിച്ചു. ചമ്പാരൻ, മുസാഫർപുർ തുടങ്ങിയ ഇടങ്ങളിലായി 9 NDRF സംഘങ്ങളെ വിന്യസിച്ചു. ബിഹാറിൽ വാൽമീകിനഗർ ബാരേജിൻ്റെ മുഴുവൻ ഷട്ടറുകളും തുറന്നു.










