Latest

മാധ്യമപ്രവര്‍ത്തകര്‍ക്ക് മറക്കാന്‍ കഴിയാത്ത പ്രതിഭയാണ് നെഹ്റു: അഡ്വ. ശിവന്‍ മഠത്തില്‍

Nano News

കോഴിക്കോട്: മാധ്യമരംഗത്തുള്ളവര്‍ക്ക് മറക്കാന്‍ കഴിയാത്ത പ്രതിഭയാണ് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവെന്നും അടിച്ചമര്‍ത്തലിന്റെയോ നിയന്ത്രണത്തിന്റെയോ പത്രപ്രവര്‍ത്തനമല്ല, സ്വതന്ത്ര പത്രപ്രവര്‍ത്തനത്തെയാണ് അദ്ദേഹം അംഗീകരിച്ചിട്ടുള്ളതെന്നും പ്രമുഖ അഭിഭാഷകന്‍ ശിവന്‍ മഠത്തില്‍ പറഞ്ഞു. ‘ഭരണഘടനയും മാധ്യമസ്വാതന്ത്ര്യവും’ എന്ന വിഷയത്തില്‍ കാലിക്കറ്റ് പ്രസ്‌ക്ലബും സെന്റര്‍ ഫോര്‍ കോണ്‍സ്റ്റ്യൂഷണല്‍ സ്റ്റഡീസ് ആന്‍ഡ് റിസര്‍ച്ചും (സി.സി.എസ്.ആര്‍) സംയുക്തമായി സംഘടിപ്പിച്ച ചടങ്ങില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

നെഹ്‌റുവിന്റെ ഈ നിലപാടാണ് മാധ്യമസ്വാതന്ത്ര്യത്തിന്റെ അടിസ്ഥാന ശില. രാജ്യത്തെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് അവകാശം ലഭിച്ചത് ഭരണഘടനയിലൂടെയാണ്. ഭരണാധികാരികള്‍ അവരുടെ അധികാരം എങ്ങനെ നിര്‍വഹിക്കണമെന്നുള്ള മാര്‍ഗരേഖയാണ് ഇന്ത്യന്‍ ഭരണഘടന. ഭരണഘടനാ മൂല്യങ്ങള്‍ ജുഡീഷ്യറിയിലെ കൂടുതല്‍ പേരും ലംഘിക്കപ്പെടുന്നതായും അദ്ദേഹം പറഞ്ഞു. പ്രസ്‌ക്ലബ് പ്രസിഡന്റ് ഇ.പി മുഹമ്മദ് അധ്യക്ഷനായി. പ്രസ്‌ക്ലബ് സെക്രട്ടറി പി.കെ സജിത്, ഐ.സി.ജെ ഡയറക്ടര്‍ വി.ഇ ബാലകൃഷ്ണന്‍, ഹരിദാസന്‍ പാലയില്‍, ദര്‍ശനം സാംസ്‌കാരിക വേദി ചെയര്‍മാന്‍ കെ.കെ സഹീര്‍ സംസാരിച്ചു.

 


Reporter
the authorReporter

Leave a Reply