രാമനാട്ടുകര:ലഹരി വിരുദ്ധ പ്രചാരണത്തിന് നാടകവുമായി മുന്നേറുകയാണ്
കാരാടിലെ നാടകകലാകാരൻമാരുടെ കൂട്ടായ്മയായ നാട്ടുറവ. കുട്ടികളും മുതിർന്നവരും പങ്കാളിയായ സ്കൂൾ ബാഗ് എന്ന നാടകത്തിന്റെ സംവിധായകൻ മോഹൻ കാരാടാണ്.നാടകം ഇതിനോടകം നിരവധി വേദികളിൽ അവതരിപ്പിക്കപ്പെട്ടുകഴിഞ്ഞു.സർക്കാറിന്റെയും, മറ്റ് സന്നദ്ധ സംഘടനകളുടെയും ഒരു മാസക്കാലം നീണ്ടു നിന്ന ലഹരിവിരുദ്ധ ക്യാമ്പേയിനുകളിൽ നാടകം അവതരിപ്പിക്കപ്പെട്ടതോടെയാണ് നാടകം ജനശ്രദ്ധ പിടിച്ചുപറ്റിയത്.
ജീവിതസാഹചര്യങ്ങളാൽ ലഹരിക്കടിമപ്പെടുന്ന ഒരു വിദ്യാർത്ഥിക്ക് സംഭവിക്കുന്ന ദുരന്തം ഒരു കുടുംബ പശ്ചാത്ത്വലത്തിലുടെ തുറന്ന്കാട്ടുകയാണ് അരമണിക്കൂർ നാടകം. ലളിതമായ രംഗസജീകരണങ്ങളിലുടെ പൊതു ജനമദ്ധ്യത്തിൽ വേറിട്ട ദൃശ്യഭംഗി ഒരുക്കി നാടകം അവതരിപ്പിക്കുന്നു എന്നതാണ് ഈ നാടകത്തിന്റെ മറ്റൊരു പ്രത്യേകത
ടി.പി.പ്രമീള, ഉഷ പാറമ്മൽ, വിനു പുതുക്കോട്, സുബിഷ്കാരാട് മോഹൻ കാരാട്, ശോഭ , രഞ്ജിത്ത് അഴിഞ്ഞിലം, ദേവർശ് , അശ്വന്ത് , ശ്രീദേവ്, നിരഞ്ജന ,
അൻഷിക , വൈഗ , അദിഥി , രാജീവ് , നരസിംഹൻ , ലീയ, ഗോപാലകൃഷ്ണൻ , കൃഷണ കുമാർ , ഷിജേഷ് , ധന്യ, ഹരിദാസ് പോന്നേംപാടം
തുടങ്ങിയവരാണ് അഭിനേതാക്കൾ