Sunday, December 22, 2024
Latest

കോംട്രസ്റ്റ് ഗ്രൗണ്ടില്‍ ‘നാട്ടുപച്ച’ കാര്‍ഷിക മേള തുടങ്ങി


കോഴിക്കോട് :മാനാഞ്ചിറ കോംട്രസ്റ്റ് ഗ്രൗണ്ടില്‍ മലബാര്‍ അഗ്രി ഫാര്‍മേഴ്‌സ് സൊസൈറ്റിയുടെ ‘നാട്ടുപച്ച’കാര്‍ഷിക മേള തുടങ്ങി. 130 ഇനം ഫല വൃക്ഷത്തൈകളും 120ല്‍ പരം നെല്‍വിത്ത് ഇനങ്ങളും മേളയിലുണ്ട്. ഒപ്പം ഗുണമേന്മയുള്ള പച്ചക്കറി വിത്തുകള്‍, ചെടിച്ചട്ടികള്‍ കൃഷിപണി ആയുധങ്ങള്‍ എന്നിവയും വില്‍പ്പനയ്ക്കുണ്ട്.

മൂന്ന് വര്‍ഷം കൊണ്ട് വിളവ് ലഭിക്കുന്ന കുള്ളന്‍ തെങ്ങ്, കമുക്, ഒന്നര വര്‍ഷം കൊണ്ട് കായ്ക്കുന്ന വിയറ്റ്‌നാം പ്ലാവിന്‍ തൈകള്‍, ഡ്രാഗണ്‍ ഫ്രൂട്ട്, മിറാക്കിള്‍ ഫ്രൂട്ട്, ബരാബ ഫ്രൂട്ട്, ഓള്‍സീസണ്‍ തായ്‌ലന്റ് മാവിന്‍ തൈകള്‍ക്കൊപ്പം കാലാപാടി, മല്ലിക, വയലറ്റ് മാഗോ എന്നിവയുടെ തൈകളും ലഭ്യമാണ്. വൈറ്റ് ഞാവല്‍, വെസ്റ്റ് ഇന്ത്യന്‍ ചെറി, തായലന്റ് ജാംബ, അമ്പഴങ്ങ, അഭിയു, ബുഷ് ഓറഞ്ച്, ബ്ലാക്ക് മാങ്കോ, കുറ്റിക്കുരുമുളക്, വയലറ്റ് പേര, തായലന്റ് പേര, കിലോ പേര, മാംഗോസ്റ്റിന്‍, റംബൂട്ടാന്‍ എന്നിവയുടെ തൈകളും പേരയില്‍ ലഭിക്കും. നെല്‍ വിത്തുകളുടെ പ്രദര്‍ശനവും വില്‍പ്പനയും ആദ്യ മൂന്നു ദിവസമേ ഉണ്ടായിരിക്കുകയുള്ളൂ.


Reporter
the authorReporter

Leave a Reply