വയനാട്: ബത്തേരിയിൽ വെച്ചു നടന്ന അണ്ടർ 17 സംസ്ഥാന ചെസ്സ് ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനം നേടി മീനങ്ങാടി ഗവ. ഹൈസ്ക്കൂളിലെ ആബേൽ എം.എസ് ഭുവനേശ്വരിൽ വെച്ച് ജൂലൈ 1ന് ആരംഭിക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച് കരുക്കൾ നീക്കാൻ യോഗ്യത നേടി.

കൂടാതെ മെയ് 29 മുതൽ 31 വരെ പൂനെയിൽ വെച്ചു നടന്ന ബിലോ 1600 കാറ്റഗറി ദേശീയ ഫിഡേ റേറ്റഡ് ചെസ്സ് മത്സരത്തിലും ബിലോ 1350 വിഭാഗത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കി 50,000/- രൂപയും ട്രോഫിയും നേടിയ ആബേൽ കേരളത്തിന് അഭിമാനമായി. മീനങ്ങാടി മാന്തിയിൽ ഷിബു – ഷീബ ദമ്പതികളുടെ മകനാണ് പത്താം ക്ലാസ്സുകാരനായ ആബേൽ.