കോഴിക്കോട് : സംസ്ഥാന റഗ്ബി അസോസിയേഷൻ, സംസ്ഥാന സൈക്ലിംങ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ ദേശീയ സംസ്ഥാന റഗ്ബി, സൈക്ലിങ്ങ് കായിക താരങ്ങൾക്ക് സ്വീകരണം നൽകി. ഇൻഡോർ സ്റ്റേഡിയം ഹാളിൽ നടന്ന ചടങ്ങിൽ ടഗ് ഓഫ് വാർ അസോസിയേഷൻ ജില്ല പ്രസിഡന്റ് മുജീബ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ പഠന നിലവാരം ഉയർത്തുന്നതിനൊപ്പം ആരോഗ്യ സംരക്ഷണത്തിനും ശ്രദ്ധ ഉണ്ടാകണം ഇതിന് കായിക പരിശീലനമാണ് ഏക മാർഗ്ഗമെന്ന് മുജീബ് റഹ്മാൻ പറഞ്ഞു. കായിക താരങ്ങൾക്കുള്ള ട്രോഫികളും സർട്ടിഫിക്കറ്റുകളും അദ്ദേഹം വിതരണം ചെയ്തു. സംസ്ഥാന റഗ്ബി അസോസിയേഷൻ വൈസ് പ്രസിഡന്റ് ടി എം അബ്ദു റഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ജില്ല സൈക്ലിംഗ് അസോസിയേഷൻ പ്രസിഡന്റ് അഷറഫ് കാക്കാട് മുഖ്യാതിഥിയായി . ജില്ലാ ത്രോബോൾ അസോസിയേഷൻ പ്രസിഡന്റ് കെ വി. അബ്ദുൾ മജീദ്, പി ടി സുന്ദരൻ , എ എം നൂറുദ്ദീൻ മുഹമ്മദ് , കെ.നബീൽ , സംഘടക സമിതി കൺവീനർ കെ എം സജയൻ സ്വാഗതവും ജില്ല സ്പോർട്സ് കൗൺസിൽ മെമ്പർ സി.ടി ഇല്യാസ് നന്ദിയും പറഞ്ഞു .