BusinessLatest

ദേശീയ ക്ഷീരദിനം: മില്‍മ ഡെയറികള്‍ സന്ദര്‍ശിക്കാം ഡിസ്‌കൗണ്ടില്‍ ഉത്പ്പന്നങ്ങള്‍ വാങ്ങാം

Nano News

കോഴിക്കോട്: ദേശീയ ക്ഷീര ദിനത്തിന്റെ ഭാഗമായി പൊതുജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും മില്‍മ ഡെയറികള്‍ സന്ദര്‍ശിക്കാം. 24, 25, 26 തിയ്യതികളില്‍ രാവിലെ 9.30 മുതല്‍ വൈകുന്നേരം 4.30 വരെയാണ് സന്ദര്‍ശന സമയം.
മില്‍മ മലബാര്‍ മേഖലാ യൂണിയന്റെ കീഴിലുള്ള കാഞ്ഞങ്ങാട് ആനന്ദാശ്രമത്തിനടുത്തുള്ള കാസര്‍ഗോഡ് ഡെയറി, ശ്രീകണ്ഠാപുരം മടമ്പത്തുള്ള കണ്ണൂര്‍ ഡെയറി, കുന്ദമംഗലം പെരിങ്ങളത്തുള്ള കോഴിക്കോട് ഡെയറി, നടുവട്ടം ബേപ്പൂരിലുള്ള സെന്‍ട്രല്‍ പ്രൊഡക്ട്‌സ് ഡെയറി, കല്‍പ്പറ്റ ചുഴലിയുള്ള വയനാട് ഡെയറി, മലപ്പുറം മൂര്‍ക്കനാടുള്ള മില്‍മ ഡെയറി , പൗഡര്‍ പ്ലാന്റ്, പാലക്കാട് കല്ലേപ്പുള്ളിയിലുള്ള പാലക്കാട് ഡെയറി എന്നിവയാണ് സന്ദര്‍ശിക്കാനാവുക.

ഇന്ത്യയിലെ ധവള വിപ്ലവത്തിന്റെ പിതാവ് കോഴിക്കോടുകാരന്‍ കൂടിയായ വര്‍ഗീസ്് കുര്യന്റെ ജന്മദിനമായ നവംബര്‍ 26 രാജ്യം ദേശീയ ക്ഷീര ദിനമായി ആചരിച്ചു വരുന്നു. ദേശീയ ക്ഷീര ദിനത്തോടനുബന്ധിച്ച് മില്‍മ സംസ്ഥാനത്തൊട്ടാകെ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു. ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം 26ന് കൊല്ലത്തുവച്ച് നടക്കും.പൊതുജനങ്ങള്‍ക്ക് ഡെയറി പ്രവര്‍ത്തനങ്ങള്‍ കണ്ടു മനസിലാക്കുന്നതിനൊപ്പം ഇവിടെ നിന്ന് മില്‍മ ഉത്പ്പന്നങ്ങള്‍ ഡിസ്‌കൗണ്ട് നിരക്കില്‍ സ്വന്തമാക്കാനും അവസരങ്ങളുണ്ട്. ഇതിനായി ഡെയറി കാമ്പസില്‍ പ്രത്യേക കൗണ്ടര്‍ ഒരുക്കിയിട്ടുണ്ടെന്ന് മലബാര്‍ മില്‍മ മാനേജിംഗ് ഡയറക്ടര്‍ കെ.സി. ജെയിംസ് പറഞ്ഞു.


Reporter
the authorReporter

Leave a Reply