കോഴിക്കോട് :ജ്ഞാനപീഠം പുരസ്കാര ജേതാവ് എസ്.കെ.പൊറ്റെക്കാട്ട് അനുസ്മരണവേദിയുടെ എസ്.കെ.പൊറ്റെക്കാട്ട് പുരസ്കാരങ്ങൾ ഡോക്ടർ എം.പി.അബ്ദുസ്സമദ് സമദാനി എം.പി. സമ്മാനിച്ചു. ചലച്ചിത്ര നിർമ്മാതാവ് പി.വി.ഗംഗാധരൻ, മലയാള മനോരമ ബ്യൂറോ ചീഫ് ജയൻ മേനോൻ, കവിയും സാഹിത്യകാരനും ജ്യോതിഷ പണ്ഡിതനുമായ ബേപ്പൂർ മുരളീധര പണിക്കർ, എയറോസിസ് കോളേജ് എം.ഡി. ഡോക്ടർ ഷാഹുൽ ഹമീദ്, സാഹിത്യകാരി ശാന്താ രാമചന്ദ്ര എന്നിവർ പുരസ്കാരങ്ങൾ സ്വീകരിച്ചു.
ചലച്ചിത്ര തിരക്കഥാകൃത്തും സാഹിത്യകാരനുമായ പി.ആർ.നാഥൻ അധ്യക്ഷത വഹിച്ചു.
സ്വാഗതസംഘം ചെയർമാൻ എം.വി.കുഞ്ഞാമു, ജനറൽ കൺവീനർ – റഹിം പൂവാട്ടുപറമ്പ്, എസ്.കെ.യുടെ മക്കളായ ജ്യോതീന്ദ്രൻ, സുമംഗലി, സുമിത്ര, മരുമക്കളായ ജയപ്രകാശ്, ബീന, ഉറൂബിന്റെ മകൻ ഇ.സുധാകരൻ, പ്രകാശ് കരുമല തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് ഡോ. പി.സജീവ്കുമാർ, പ്രഭാകരൻ നറുകര, പി.എസ്.അലി, ടി.ടി.സരോജിനി, ഗഫൂർ പൊക്കുന്ന്, തമ്പാൻ മേലാചാരി, ഉഷ സി നമ്പ്യാർ, അനിൽ നീലാംബരി, ലക്ഷ്മി ദാമോദർ, ശോഭന നായർ എന്നിവർ കലാകൈരളി പുരസ്കാരങ്ങൾ ഏറ്റുവാങ്ങി.