Latest

നാം ഡൽഹി കൂട്ടായ്മ കേരള പിറവി ആഘോഷവും കുടുംബ സംഗമവും സംഘടിപ്പിച്ചു.


കോഴിക്കോട് :സാമൂഹ്യ പ്രതിബദ്ധതയുള്ള തലമുറയെ വാർത്തെടുക്കാൻ കുടുംബ സംഗമങ്ങളും കൂട്ടായ്മകളും ആവശ്യമാണെന്ന് ജില്ലാ സബ് ജഡ്ജ് എം. പി. ഷൈജൽ പറഞ്ഞു.
നാം ഡൽഹി കൂട്ടായ്മയുടെ കേരള പിറവി ആഘോഷവും കുടുംബ സംഗമവും ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അണു കുടുംബങ്ങളിൽ സ്നേഹിക്കാനും ഉപദേശിക്കാനും ആരും ഇല്ലാതെ വരുമ്പോഴാണ് പലപ്പോഴും കുട്ടികൾ തെറ്റിന്റെ വഴിയിലേക്ക് നീങ്ങി പോവുന്നത് അത് തടയാൻ എല്ലാവരും ഒരുമിച്ചു നിൽക്കണമെന്നും എം പി ഷൈജൽ പറഞ്ഞു.

കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ നാം ഡൽഹി പ്രസിഡന്റ്‌ ജോർജ് നെടുബാറ അധ്യക്ഷനായി.
സിനിമ സീരിയൽ താരം രമാ ദേവി. ലോക കേരള സഭ അംഗം കബീർ സലാല.
ദേവസ്വം റിക്രൂട്മെന്റ് ബോർഡ് സെക്രട്ടറി എസ്. ശ്യാംകുമാർ.
വർഗീസ് കുട്ടി
എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ
പി. അനിൽ.
സിജി വർഗീസ്.
ഷൈനി മാത്യു. പ്രകാശൻ നമ്പ്യാർ.
തുടങ്ങിയവർ സംസാരിച്ചു.

വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെയും മത്സര വിജയികളെയും ചടങ്ങിൽ ആദരിച്ചു.
1996ൽ ഡൽഹി കേന്ദ്രീകരിച്ചു ആരംഭിച്ച നാഷണൽ അസോസിയേഷൻ ഓഫ് മലയാളീസ് (NAM)എന്ന സാമൂഹ്യ സാംസ്‌കാരിക കൂട്ടായ്മയാണ് നാം ഡൽഹി.
വിവിധ ഇടങ്ങളിലായി സംഘടന ഇതുവരെ 1028പ്രോഗ്രാമുകൾ നടത്തിയിട്ടുണ്ട്.
കോഴിക്കോട് നടത്തുന്ന പരിപാടിയോടാനുബന്ധിച് തെരുവിൽ കഴിയുന്നവർക്ക് അന്നദാനം ഉൾപ്പെടെ നിരവധി ക്ഷേമ പ്രവർത്തനങ്ങളും നടത്തിയിരുന്നു.


Reporter
the authorReporter

Leave a Reply