Friday, December 6, 2024
Art & Culture

നാദിര്‍ഷയുടെ സിനിമയില്‍ നായകന്‍ ഷെയ്ന്‍


ഈശോ, കേശു ഈ വീടിന്റെ നാഥന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നാദിര്‍ഷ സംവിധാനം ചെയ്യാന്‍ ഒരുങ്ങുന്ന പുതിയ ചിത്രത്തിലാണ് ഷെയ്ന്‍ നായകനാവുക. നിഷാദ് കോയ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് ഒടിടി പ്ലേ റിപ്പോര്‍ട്ട് ചെയ്യുന്നത്.

നിലവില്‍ നാദിര്‍ഷ ദിലീപ് ചിത്രമായ കേശു ഈ വീടിന്റെ ഐശ്വര്യം, ജയസൂര്യ ചിത്രം ഈശോ എന്നിവ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഈശോ എന്ന ചിത്രത്തിന്റെ പേര് വലിയ വിവാദങ്ങള്‍ക്ക് വഴി തെളിച്ചിരുന്നു. നോട്ട് ഫ്രം ദ ബൈബിള്‍ എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് എത്തിയിരുന്നത്. മതവികാരത്തെ വ്രണപ്പെടുത്തുന്നു എന്ന വിമര്‍ശനം ഉയര്‍ന്നതോടെ ടാഗ് ലൈന്‍ മാറ്റിയിരുന്നു.

ഈശോ എന്ന പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് ക്രൈസ്തവ സംഘടനകള്‍ അടക്കം രംഗത്തെത്തിയിരുന്നു. എന്നാല്‍ പേര് മാറ്റില്ലെന്നാണ് നാദിര്‍ഷയുടെ നിലപാട്. കേശു ഈ വീടിന്റെ നാഥന്‍ എന്ന ചിത്രത്തില്‍ മദ്ധ്യവയസ്‌ക്കനായ കിടിലന്‍ മേക്കോവറിലാണ് ദിലീപ് എത്തുന്നത്. ഉര്‍വശിയാണ് ചിത്രത്തില്‍ നായിക.

അതേസമയം, വെയില്‍, ഉല്ലാസം, കുര്‍ബാനി, ഖല്‍ബ്, ബര്‍മുഡ, പൈങ്കിളി, ഭൂതകാലം എന്നീ ചിത്രങ്ങളാണ് ഷെയ്ന്‍ നിഗത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. പോസ്റ്റ് പ്രൊഡക്ഷനില്‍ തുടരുന്ന വെയില്‍ എന്ന ചിത്രമാണ് റിലീസിന് ഒരുങ്ങുന്ന താരത്തിന്റെ ഏറ്റവും പുതിയ ചിത്രം.


Reporter
the authorReporter

Leave a Reply