Thursday, January 23, 2025
Local News

എൻ. ഐ.റ്റി കാമ്പസിൽ മാലിന്യ സംസ്കരണത്തിന് സുസജ്ജമായ സംവിധാനം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ


കോഴിക്കോട്: എൻ.ഐ.റ്റി കാമ്പസിൽ മാലിന്യസംസ്ക്കരണത്തിന് സുസജ്ജമായ സംവിധാനം ഒരുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ്.

എൻ.ഐ.റ്റി കാമ്പസിലെ ഹോസ്റ്റലുകളിൽ നിന്നും മാലിന്യം പുറത്തേക്ക് ഒഴുക്കുകയാണെന്ന് ആരോപിച്ച് സമർപ്പിച്ച പരാതിയിലാണ് ഉത്തരവ്.

എൻ.ഐ.റ്റി സൂപ്രണ്ടിംഗ് എഞ്ചിനീയർ സമർപ്പിച്ച റിപ്പോർട്ടിൽ പരാതിയിലെ ആരോപണങ്ങൾ അവാസ്തവമാണെന്ന് പറയുന്നു. എൻ. ഐ.റ്റി കാമ്പസിലെ മാലിന്യം പുറത്തേക്ക് ഒഴുകുന്നത് തടയണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

എൻ.ഐ.റ്റി അധികൃതർ മാലിന്യസംസ്കരണത്തിന് മതിയായ പ്രാധാന്യം നൽകണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. പൊതുപ്രവർത്തകനായ ഷെരീഫ് മലയമ്മ സമർപ്പിച്ച പരാതിയിലാണ് നടപടി. വിഷയത്തിൽ എൻ. ഐ.റ്റി സമർപ്പിച്ച റിപ്പോട്ട് കമ്മീഷൻ സ്വീകരിച്ചു.


Reporter
the authorReporter

Leave a Reply