കോഴിക്കോട്: നാല് പതിറ്റാണ്ടായി മുസ്ലീം ലീഗിൻ്റെ രാഷ്ട്രീയ ട്രേഡ് യൂണിയൻ രംഗത്ത് വിവിധ പദവികളിൽ ഇരുന്ന യു.പോക്കർ ലീഗുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ച് സിപിഎമ്മിനോട് ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചതായി കോഴിക്കോട് വാർത്താസമ്മേളനത്തിൽ പറഞ്ഞു.മുൻ എംഎൽഎ വി കെ സി മമ്മദ് കോയ, സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം ഗിരീഷ് എന്നിവർക്കൊപ്പം എത്തിയാണ് യു.പോക്കർ തൻ്റെ നയം വ്യക്തമാക്കിയത്.










