ബേപ്പൂർ:എൻ.ഡി.എ.സ്ഥാനാർത്ഥി എം.ടി.രമേശ് ബേപ്പൂർ ഹാർബർ സന്ദർശിച്ചു.രാവിലെ ഏഴ് മണിയോടെ ഹാർബറിലെത്തിയ സ്ഥാനാർത്ഥി ഏറെ നേരം ഹാർബറിലെ മത്സ്യതൊഴിലാളികളെ നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുകയും മത്സ്യ ബന്ധന മേഖലയിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന ദുരിതങ്ങളെ കുറിച്ച് തൊഴിലാളികൾ സ്ഥാനാർത്ഥിയെ ബോധ്യപ്പെടുത്തുകയും ചെയ്തു.
മണ്ഡലം പ്രസിഡൻ്റ് ഷിനു പിണ്ണാണത്ത്, മണ്ഡലം ഇൻ ചാർജ്ജ് എൻ.പി.രാമദാസ്, പ്രഭാരി ബി.കെ.പ്രേമൻ, അഡ്വ.കെ.വി.സുധീർ, ഷിം ജീഷ് പാറപ്പുറം, പ്രബീഷ് ബേപ്പൂർ, കെ.ശിവദാസൻ, കെ.ദേവരാജൻ ,എം.മണി, വിജിത്ത് എം,കാളക്കണ്ടി ബാലൻ, ടി.വി.ബാലസുബ്രഹ്മണ്യൻ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.