Politics

ഒളവണ്ണയിലെ കുന്നത്ത് പാലം എരിയ കമ്മറ്റി ഓഫീസ് എം.ടി രമേശ് ഉദ്ഘാടനം ചെയ്തു

Nano News

ഭാരതീയ ജനതാ പാർട്ടി കുന്നത്ത് പാലം ഏരിയ കമ്മറ്റി ഓഫീസ് കോഴിക്കോട് ലോക സഭ NDA സ്ഥാനാർത്ഥി ശ്രീ.എം.ടി രമേശ് ഉദ്ഘാടനം ചെയ്തു. സ്ഥാനാർത്ഥിയായി ഒളവണ്ണയിൽ എത്തിച്ചേർന്ന എം ടി രമേശ്ന് നൂറ് കണക്കിന്ന് ആൾക്കാർ പങ്കെടുത്ത ഊഷ്മളമായ സ്വീകരണമാണ് നൽകിയത്.തുടർന്ന് നടന്ന പൊതുസമ്മേളനം എം.ടി രമേശ് ഉദ്ഘാടനം ചെയ്തു.


ഏരിയ പ്രസിഡണ്ട് പി.കെ മധു അധ്യക്ഷനായ ചടങ്ങിൽ ഒ ബി സി മോർച്ച സംസ്ഥാന പ്രസിഡണ്ട് എൻ.പി രാധാകൃഷ്ണൻ മണ്ഡലം പ്രസിഡണ്ട് കെ.നിത്യാനന്ദൻ,ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ: പി.സുധീർ,മണ്ഡലം ജന:സെക്രട്ടറി പവിത്രൻ പനിക്കൽ, കത്തലാട്ട് സുബ്രമണ്യൻ, അജീഷ് ഒളവണ്ണ എന്നിവർ സംസാരിച്ചു.കർഷക മോർച്ച മണ്ഡലം സെക്രട്ടറി മഹേഷ് ഒളവണ്ണ, എസ്‌.സി മണ്ഡലം ജന:സെക്രട്ടറി മധു ഒടുംബ്ര എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.


Reporter
the authorReporter

Leave a Reply