ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ്: കോഴിക്കോടൻ ഭക്ഷണങ്ങൾ വിളമ്പാൻ അവസരം
ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിൽ കോഴിക്കോടൻ രുചിപ്പെരുമ വിളിച്ചോതുന്ന ഭക്ഷണങ്ങൾ വിളമ്പാൻ അവസരം. ഡിസംബർ 26 മുതൽ 31 വരെ നടത്തുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി നടക്കുന്ന ഫുഡ് ഫെസ്റ്റിവൽ സ്റ്റാളുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു.
നവംബർ 30 വരെ അപേക്ഷകൾ സമർപ്പിക്കാം. foodfestbiwf@gmail.com എന്ന മെയിൽ വിലാസത്തിലാണ് അപേക്ഷകൾ അയക്കേണ്ടത്. അപേക്ഷ നൽകുന്നയാളുടെ പേര്, വയസ്സ് പൂർണമായ മേൽവിലാസം, മൊബൈൽ ഫോൺ നമ്പർ എന്നിവ ഉൾകൊള്ളിച്ച് അപേക്ഷകൾ അയക്കണം.
ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ ബുദ്ധിമുട്ടുള്ളവർക്ക് നവംബർ 30 വരെയുള്ള ദിവസങ്ങളിൽ ഹാർബർ എഞ്ചിനീയറിംഗ് ഓഫീസിൽ പ്രവർത്തിക്കുന്ന ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റിവൽ ക്യാമ്പ് ഓഫീസിൽ നേരിട്ടത്തി അപേക്ഷിക്കാം.
തെരഞ്ഞെടുത്തവർക്കായി ഡിസംബർ ആദ്യ വാരം ഭക്ഷ്യ സുരക്ഷ രജിസ്ട്രേഷൻ മേള നടത്തും.
മറീനയിൽ സംഘടക സമിതി ഒരുക്കുന്ന സ്റ്റാളുകളിൽ വൈദ്യുതി, കുടിവെള്ള സൗകര്യങ്ങൾ ഉണ്ടായിരിക്കും. സ്റ്റാളുകൾക്ക് പുറമെ സംഘാടക സമിതി ഒരുക്കുന്ന കോമൺ ഡൈനിങ് ഏരിയയും ഉപയോഗിക്കാം.
സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പട്ടിക ജാതി പട്ടിക വര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ നടപ്പിലാക്കുന്ന സ്വയംതൊഴില്‍ വായ്പാ പദ്ധതികള്‍ക്ക് കീഴില്‍ വായ്പ അനുവദിക്കുന്നതിനായി കോഴിക്കോട് ജില്ലയില്‍ നിന്നുള്ള പട്ടിക ജാതി, പട്ടിക വര്‍ഗ്ഗ വിഭാഗങ്ങളിൽപെട്ട തൊഴില്‍രഹിതരായ യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 60,000 രൂപ മുതല്‍ നാലു ലക്ഷം രൂപ വരെയാണ് വായ്പാ തുക. അപേക്ഷകര്‍ 18 നും 55 നും മദ്ധ്യേ പ്രായമുള്ളവരായിരിക്കണം. 3 വര്‍ഷം മുതല്‍ 5 വര്‍ഷം വരെ തിരിച്ചടവ് കാലാവധിയുള്ള വായ്പകള്‍ക്ക് 4% മുതല്‍ 7% വരെയാണ് പലിശ നിരക്ക്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ കോര്‍പ്പറേഷന്റെ നിബന്ധനകള്‍ക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണമെന്ന് ജില്ലാ മാനേജര്‍ അറിയിച്ചു. ഫോണ്‍ : 0495 2767606,
9400068511.
പോലീസ് കംപ്ലയിൻ്റ്സ് അതോറിറ്റി സിറ്റിംഗ്
ജില്ലാ പോലീസ് കംപ്ലയിൻ്റ്സ് അതോറിറ്റിയുടെ ഈ മാസത്തെ സിറ്റിംഗ് നവംബര്‍ 18, 19 തീയതികളില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിലും 20 ന് കോഴിക്കോട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലും രാവിലെ 11 മണിക്ക് നടത്തുമെന്ന് ശിരസ്തദാര്‍ അറിയിച്ചു.
അക്കൗണ്ടിങ്ങ്,ഹാര്‍ഡ് വെയര്‍,ഡാറ്റാ എന്‍ട്രി കോഴ്‌സുകള്‍
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ എല്‍. ബി. എസ്. സെന്ററിന്റെ കോഴിക്കോട് മേഖലാ കേന്ദ്രത്തില്‍, പ്ലസ് ടു കൊമേഴ്‌സ് / ബി. കോം / എച്ച്. ഡി. സി. / ജെ ഡി. സി യോഗ്യതയുള്ളവര്‍ക്ക് ആറു മാസം ദൈര്‍ഘ്യമുള്ള ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ്ങ്, എസ്.എസ്.എല്‍.സി. യോഗ്യതയുള്ളവര്‍ക്ക് ഇന്റഗ്രേറ്റഡ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ്‌വര്‍ക്ക് മെയിന്റനന്‍സ്, ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ ഇംഗ്ലീഷ്-മലയാളം കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു.
വിശദ വിവരങ്ങള്‍ക്ക് : 0495 2720250
ലിങ്ക്:http://lbscentre.kerala.gov.in/services/coursse
മാനന്തവാടി ഗവ. കോളേജില്‍ സ്‌പോട്ട് അഡ്മിഷന്‍
കണ്ണൂര്‍ സര്‍വ്വകലാശാലയുടെ കീഴിലെ മാനന്തവാടി ഗവണ്മെന്റ് കോളേജില്‍ വിവിധ കോഴ്‌സുകളിലെ ഒഴിവിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തുന്നു. ബി.എ ഇംഗ്ലീഷ് കോഴ്‌സില്‍ എസ് ടി വിഭാഗത്തിലും ബി.എസ്.സി ഫിസിക്‌സ്, ബി.എസ്.സി ഇലക്ട്രോണിക്‌സ് കോഴ്‌സുകളില്‍ എല്ലാ വിഭാഗത്തിലും ഒഴിവുകള്‍ ഉണ്ട്. അപേക്ഷകള്‍ നവംബര്‍ 18 ന് വൈകീട്ട് അഞ്ച് വരെ കോളേജില്‍ സ്വീകരിക്കും. ഇതുവരെ കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും അപേക്ഷിക്കാമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ദര്‍ഘാസ് ക്ഷണിച്ചു
കോഴിക്കോട് ഐസിഡിഎസ് അര്‍ബന്‍ 2 ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിന് കീഴിലെ 140 അങ്കണവാടികളിലേക്ക്, മിക്‌സി, മ്യൂസിക് സിസ്റ്റം എന്നിവ വാങ്ങുന്നതിനും അമൃതം ന്യൂട്രിമിക്‌സ്, ഭക്ഷണസാധനങ്ങള്‍ വിതരണം ചെയ്യുന്നതിനും വ്യക്തികള്‍, സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. അവസാന തീയതി നവംബര്‍ 29 ന് വൈകീട്ട് മൂന്ന് മണി. ഫോണ്‍ : 0495 2373566.
വടകര മോഡല്‍ പോളിയിൽ ഇന്റര്‍വ്യൂ 19ന്
ഐ.എച്ച്.ആര്‍.ഡി യുടെ കീഴിലെ വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ വിവിധ തസ്തികകളിലേക്ക് നവംബർ 19 ന് ഇന്റര്‍വ്യൂ കോളേജില്‍ നടത്തും.
തസ്തിക, സമയം, യോഗ്യത എന്ന ക്രമത്തില്‍ : കമ്പ്യൂട്ടര്‍ ഡെമോണ്‍സ്‌ട്രേറ്റര്‍ രാവിലെ 10 മണിക്ക്, ഫസ്റ്റ്ക്ലാസ്സ് ത്രീവത്സര എഞ്ചിനീയറിംഗ് ഡിപ്ലോമ / പ്രസ്തുത വിഷയങ്ങളില്‍ ഫസ്റ്റ്ക്ലാസ്സ് ബി.എസ്.സി ബിരുദം,
കമ്പ്യൂട്ടര്‍ ട്രേഡ്സ്മാന്‍ രാവിലെ 11 ന് – എസ്.എസ്.എല്‍.സി നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ് (കമ്പ്യൂട്ടര്‍), ട്രേഡ്സ്മാന്‍ (മെക്കാനിക്കല്‍)
ഉച്ചക്ക് 12 മണിക്ക് – എസ്.എസ്.എല്‍.സി നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്
(മെക്കാനിക്കല്‍). നിശ്ചിത യോഗ്യത പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുള്ളവരെ മാത്രമേ ഇന്റര്‍വ്യൂവിനു പരിഗണിക്കുകയുള്ളു. താല്പര്യമുള്ളവര്‍ എല്ലാ സര്‍ട്ടിഫിക്കറ്റുകളുടെയും അസ്സലും പകർപ്പുകളും സഹിതം ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക് 0496 2524920.
ഡിഗ്രി സീറ്റൊഴിവ്
മലപ്പുറം സര്‍ക്കാര്‍ കോളേജില്‍ ഒന്നാം വര്‍ഷ ബി.എ ഉറുദു (പി.എച്ച്-2, ലക്ഷദ്വീപ് 1, എസ്.സി- 7), ബി.എസ്.സി ഫിസിക്‌സ് (എസ്.സി-3, പി.എച്ച്-2, ലക്ഷദ്വീപ്- 1), ബി.എസ്.സി കെമിസ്ട്രി (പി.എച്ച്- 2, ലക്ഷദ്വീപ്-1, എസ്.സി -3), ബി.എ എക്കണോമിക്‌സ് (ലക്ഷദ്വീപ്-1), ബി.എ അറബിക് (എസ്.സി 12, ലക്ഷദ്വീപ്- 1) വിഷയങ്ങളില്‍ സീറ്റുകള്‍ ഒഴിവുണ്ട്. താല്‍പര്യമുള്ളവര്‍ നവംബര്‍ 18ന് രാവിലെ 10 മണിക്ക് രേഖകള്‍ സഹിതം ഓഫീസില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.