കോഴിക്കോട്: ഏതു പ്രായത്തിലും മനുഷ്യർക്ക് ആരോഗ്യവും സൗന്ദര്യവും പ്രിയപ്പെട്ടതാണെന്നും ശാസ്ത്രപുരോഗതി അതിനായി സഹായിക്കുന്നുവെന്നും നടൻ മോഹൻലാൽ. ബേബി മെമ്മോറിയൽ ആശുപത്രിയിലെ നവീകരിച്ച പ്ലാസ്റ്റിക് – മൈക്രോവസ്ക്യൂലർ- കോസ്മെറ്റിക് സർജറി യൂണിറ്റ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏറ്റവും ആധുനികമായ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തിയാണ് ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറി വിഭാഗം നവീകരിച്ചിരിക്കുന്നത്. റവ. സുനിൽ ജോയ് അനുഗ്രഹ പ്രഭാഷണം നടത്തി. ബേബി മെമ്മോറിയൽ ആശുപത്രി ചെയർമാൻ ഡോ. കെ. ജി. അലക്സാണ്ടർ, ഡോ. കെ എസ്.കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.