General

നാട്ടിലേക്കുള്ള യാത്രയിൽ കാണാതായ മലയാളി സൈനികനെ കണ്ടെത്തി

Nano News

കോഴിക്കോട്: നാട്ടിലേക്കുള്ള യാത്രക്കിടെ കാണാതായ മലയാളി സൈനികനായ വിഷ്ണുവിനെ കണ്ടെത്തി. ഇന്നലെ രാത്രി വിഷ്ണുവിനെ എലത്തൂർ പൊലീസ് കണ്ടെത്തിയത് ബംഗളൂരുവിൽ നിന്നാണ് . സാമ്പത്തിക പ്രയാസം മൂലം നാട്ടിൽ നിന്നും മാറി നിന്നതാണെന്നു വിഷ്ണു പോലീസിന് മൊഴി നൽകിയിട്ടുണ്ട് . പോലീസ് ബെംഗളുരുവിൽ എത്തിയത് വിഷ്ണുവിന്റെ ചില സുഹൃത്തുക്കളിൽ നിന്നും കിട്ടിയ വിവരത്തെ തുടർന്നാണ്. 

പൂനെ ആർമി സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും അവധിക്ക് നാട്ടിലേക്ക് തിരിച്ച വിഷ്ണുവിനെ കാണാതായത് കഴിഞ്ഞ മാസം 17നാണ്. കോഴിക്കോട് എരഞ്ഞിക്കല്‍ കണ്ടംകുളങ്ങര ചെറിയകാരംവള്ളി സുരേഷിന്റെ മകനായ വിഷ്ണുവിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കളാണ് പൊലീസില്‍ പരാതി നൽകിയിരുന്നത് . സൈനികരുടെ നേതൃത്വത്തിലും വിഷ്ണുവിനായി അന്വേഷണം ഊർജിതമായി തുടരുന്നുണ്ടായിരുന്നു. എലത്തൂർ എസ്ഐയുടെ നേതൃത്വത്തിലുള്ള നാലം​ഗ പൊലീസ് സംഘത്തിന്റെ അന്വേഷണത്തിനൊടുവിലാണ് ഇപ്പോൾ വിഷ്ണുവിനെ കണ്ടെത്താൻ കഴിഞ്ഞത് . 


Reporter
the authorReporter

Leave a Reply