Saturday, December 21, 2024
Local News

കരുവൻതിരുത്തി മഠത്തിൽപാഠം-ബിസി റോഡ് പാലത്തിന് 190 കോടിയുടെ അനുമതിയായതായി മന്ത്രി മുഹമ്മദ്‌ റിയാസ്


കോഴിക്കോട്: കടലുണ്ടി-ബേപ്പൂർ ഗതാഗതകുരുക്കിന് പരിഹാരമായുള്ള കരുവൻതിരുത്തി മഠത്തിൽപാഠം-ബിസി റോഡ് എക്സ്ട്രാഡോസ്ഡ് പാലത്തിന് 190 കോടി രൂപയുടെ അനുമതിയായതായി മന്ത്രി മുഹമ്മദ്‌ റിയാസ് അറിയിച്ചു. പാലം നിർമാണത്തിന് സ്ഥലം ഏറ്റെടുക്കാൻ കിഫ്‌ബി ഫണ്ട്‌ അനുവദിച്ചിട്ടുണ്ട്.

വാട്ടർ ഫെസ്റ്റിന്റെ പ്രീ ഇവന്റുകൾ ഡിസംബർ 13 നും ഭക്ഷ്യമേള 25 നും തുടങ്ങും. മാനാഞ്ചിറ മുതൽ ബേപ്പൂർ വരെ വൈദ്യുതി ദീപാലാങ്കാരം നടത്തും.

പരിപാടിയിൽ മന്ത്രി മുഹമ്മദ്‌ റിയാസ് തിറയാട്ട കലണ്ടർ പ്രകാശനം ചെയ്തു. തിറയാട്ട കലാകാരൻ പീതാംബരൻ മൂർക്കനാട് ഏറ്റുവാങ്ങി.

കൗൺസിലർമാരായ കെ രാജീവ്‌, ടി രജനി, വാടിയിൽ നവാസ്, കെ സുരേഷൻ, ടി കെ ഷമീന, ജില്ലാ കളക്ടർ സ്നേഹിൽ കുമാർ സിംഗ്, ഡെപ്യൂട്ടി കളക്ടർ ഇ അനിതകുമാരി, കെടിഐഎൽ ചെയർമാൻ എസ് കെ സജീഷ്, വിനോദസഞ്ചാര വകുപ്പ് മേഖല ജോയിന്റ് ഡയറക്ടർ ഡി ഗിരീഷ് കുമാർ, ഡെപ്യൂട്ടി ഡയറക്ടർ സത്യജിത്ത് ശങ്കർ, ഡിടിപിസി സെക്രട്ടറി ടി നിഖിൽദാസ് തുടങ്ങിയവർ പങ്കെടുത്തു.


Reporter
the authorReporter

Leave a Reply