Tuesday, December 3, 2024
Latest

പുനസ്സജ്ജീകരിച്ച പഴശ്ശിരാജ മ്യൂസിയം മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്തു


മ്യൂസിയങ്ങളെ ഉന്നതനിലയിൽ പുനസജ്ജീകരിക്കാനുള്ള ശ്രമങ്ങളാണ് സർക്കാരും വകുപ്പും നടത്തുന്നതെന്ന് പുരാവസ്തു പുരാരേഖാ മ്യൂസിയം വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ പറഞ്ഞു. പുനസ്സജ്ജീകരിച്ച പഴശ്ശിരാജ പുരാവസ്തു മ്യൂസിയത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കുകയായിരുന്നു മന്ത്രി. നവീനമായ ആശയങ്ങളുടെ അടിസ്ഥാനത്തിൽ മ്യൂസിയങ്ങൾ നവീകരിക്കുകയെന്ന ദൗത്യമാണ് സർക്കാർ ഏറ്റെടുത്ത് നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കേരളത്തിലെ പ്രധാന പുരാവസ്തു മ്യൂസിയങ്ങളിലൊന്നാണ് പഴശ്ശിരാജ പുരാവസ്തു മ്യൂസിയം. ഈസ്റ്റ്ഹിൽ ബംഗ്ലാവിൽ പ്രവർത്തിച്ചു വരുന്ന  മ്യൂസിയം കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ധനസഹായത്താലാണ് പുനസജ്ജീകരിച്ചത്. ശിലായുഗത്തിലെ ആയുധങ്ങൾ മുതൽ കോളനീകരണ സന്ദർഭത്തിലെ സാംസ്കാരിക വസ്തുക്കൾവരെ ഉൾക്കൊള്ളുന്ന മ്യൂസിയമാണിത്.
ചടങ്ങിൽ തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. കേരളം ചരിത്ര പൈതൃക മ്യൂസിയം എക്സി. ഡയറക്ടർ ആർ. ചന്ദ്രൻപിള്ള റിപ്പോർട്ട് അവതരിപ്പിച്ചു. സ്വാഗതസംഘം ജനറൽ കൺവീനറും മുൻ എം.എൽ.എയുമായ എ. പ്രദീപ്കുമാർ,  കൗൺസിലർമാരായ എൻ. ശിവപ്രസാദ്, വരുൺ ഭാസ്‌കർ, സി.എസ്. സത്യഭാമ, ടി. മുരളീധരൻ, പുരാരേഖാ വകുപ്പ് ഡയറക്ടർ ജെ. രജികുമാർ, മ്യൂസിയം മൃഗശാലാ വകുപ്പ് ഡയറക്ടർ എസ്. അബു തുടങ്ങിയവർ പങ്കെടുത്തു.

Reporter
the authorReporter

Leave a Reply