Latest

മാതൃഭൂമി ഡയറക്ടര്‍ ഉഷ വീരേന്ദ്രകുമാര്‍ അന്തരിച്ചു


കോഴിക്കോട്: എഴുത്തുകാരനും പ്രഭാഷകനും സോഷ്യലിസ്റ്റ് നേതാവും മുന്‍മന്ത്രിയും മാതൃഭൂമി മാനേജിങ്ങ് ഡയറക്ടറുമായിരുന്ന പരേതനായ എം.പി. വീരേന്ദ്രകുമാറിന്റെ ഭാര്യ ഉഷ വീരേന്ദ്രകുമാര്‍ (82) അന്തരിച്ചു. മാതൃഭൂമി ഡയറക്ടര്‍ ബോര്‍ഡ് അംഗമാണ്. മഹാരാഷ്ട്രയില്‍ ബെല്‍ഗാമിലെ ബാബുറാവ് ഗുണ്ടപ്പ ലേംഗഡെയുടെയും ബ്രാഹ്‌മിലയുടെയും മകളായ ഉഷാദേവി 1958 ലാണ് വീരേന്ദ്രകുമാറിന്റെ ജീവിത സഖിയായത്.

പതിനാലാം വയസ്സില്‍ വിവാഹ നിശ്ചയവും പതിനെട്ടാം വയസ്സില്‍ വിവാഹവും നടന്നു. അതിനുശേഷം വീരേന്ദ്രകുമാറിന്റെ ജീവിതത്തിലുടനീളം ഉഷ കൂടെയുണ്ടായിരുന്നു. ലോകം മുഴുവന്‍ സഞ്ചരിച്ച വീരേന്ദ്രകുമാറിന്റെ യാത്രകളിലെല്ലാം അവരും ഒപ്പമുണ്ടായിരുന്നു. എഴുത്തുകാരനും വാഗ്മിയും ജനപ്രതിനിധിയും സമരനായകനുമെല്ലാമായി എം.പി. വീരേന്ദ്രകുമാര്‍ പടര്‍ന്നു പന്തലിച്ചപ്പോള്‍ അതിന്റെ വേരായിരുന്നു എല്ലാ അര്‍ഥത്തിലും ഉഷ.

മക്കള്‍: എം.വി. ശ്രേയാംസ് കുമാര്‍ (മാനേജിങ്ങ് ഡയറക്ടര്‍ മാതൃഭൂമി), എം.വി. ആശ, എം.വി. നിഷ, എം.വി. ജയലക്ഷ്മി. മരുമക്കള്‍: എം.ഡി. ചന്ദ്രനാഥ്, കവിത ശ്രേയാംസ് കുമാര്‍, ദീപക് ബാലകൃഷ്ണന്‍ (ബെംഗളൂരൂ)


Reporter
the authorReporter

Leave a Reply