Thursday, September 19, 2024
Latest

പ്രധാനമന്ത്രി ജൻ ഔഷധി വാർഷികത്തോടനുബന്ധിച്ച് മാതൃ ശക്തി സമ്മാൻ സംഘടിപ്പിച്ചു


കോഴിക്കോട് :പ്രധാനമന്ത്രി ജൻ ഔഷധി വാർഷികത്തോടനുബന്ധിച്ച് വെസ്റ്റ് ഹിൽ അനാഥ മന്ദിരത്തിൽ വെച്ച് മാതൃ ശക്തി സമ്മാൻ സംഘടിപ്പിച്ചു. അനാഥ മന്ദിരത്തിലെ അന്തേവാസികൾക്ക് ആവശ്യമായ പോഷകാഹാരങ്ങളും മരുന്നുകളും ചടങ്ങിൽ വെച്ച് കൈമാറി.

കോർപ്പറേഷൻ കൗൺസിലർ സി പി സുലൈമാൻ ഉദ്ഘാടനം നിർവ്വഹിച്ചു. മരുന്ന് കമ്പനികളുടെ ചൂഷണങ്ങൾക്കെതിരെ സാധാരണക്കാർക്ക് ഒരു കൈത്താങ്ങാണ് ജൻ ഔഷധിയെന്ന് അദ്ദേഹം പറഞ്ഞു.

അനാഥ മന്ദിരം സെക്രട്ടറി സുധീഷ് കേശവപുരി മരുന്നുകൾ ഏറ്റ് വാങ്ങി. ചടങ്ങിൽ രശ്മിത്ത് കെ അധ്യക്ഷത വഹിച്ചു. ബാബു പൂതമ്പാറ മുഖ്യപ്രഭാഷണം നടത്തി. കിഷോർ കുമാർ സി പി ,സുധീഷ് കേശവപുരി, സി പി വിജയ കൃഷ്ണൻ, സച്ചിൻ എ.കെ എന്നിവർ പ്രസംഗിച്ചു.


Reporter
the authorReporter

Leave a Reply