Thursday, December 26, 2024
GeneralLocal News

വൻ കഞ്ചാവ് വേട്ട; തൃശൂരിൽ കഞ്ചാവ് എത്തിച്ചത് ചരക്ക് വാഹനത്തിൽ


തൃശൂർ: തൃശൂർ എരുമപ്പെട്ടി കുണ്ടന്നൂർ ചുങ്കത്ത് വൻ കഞ്ചാവ് വേട്ട. ചരക്ക് വാഹനത്തിൽ കടത്തുകയായിരുന്ന ലക്ഷങ്ങൾ വിലമതിക്കുന്ന 80 കിലോ കഞ്ചാവ് വടക്കാഞ്ചേരി പൊലിസ് പിടികൂടി. സംഭവത്തിൽ മൂന്ന് തമിഴ്നാട് സ്വദേശികളെ കസ്റ്റഡിയിൽ എടുത്തു, രണ്ട് പേർ പൊലിസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെട്ടു.

ധർമ്മപുരി സ്വദേശികളായ പൂവരശ്, മണി, ദിവിത്ത് എന്നിവരാണ് പിടിയിലായത്. അർദ്ധരാത്രിയോടെ കുണ്ടൂർ ചുങ്കം ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപമായിരുന്നു സംഭവം. 42 പൊതികളിലായി ടേപ്പ് ചുറ്റി ഒട്ടിച്ച നിലയിലാണ് കഞ്ചാവ് കടത്താൻ ശ്രമിച്ചത്. ഒഡീഷയിൽ നിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് സൂചന, ശേഷം തമിഴ്നാട്ടിൽ എത്തിച്ച കഞ്ചാവ്, അവിടെ നിന്നും ചരക്ക് വാഹനങ്ങളിൽ കേരളത്തിലേയ്ക്ക് എത്തിക്കുകയായിരുന്നു.


Reporter
the authorReporter

Leave a Reply