Thursday, December 26, 2024
GeneralLatest

വിവാഹപ്രായ ഏകീകരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു; കീറിയെറിഞ്ഞ് പ്രതിപക്ഷ എം.പിമാര്‍


പ്രതിപക്ഷത്തിന്‍റെ കടുത്ത പ്രതിഷേധങ്ങൾക്കിടയിൽ വിവാഹപ്രായ ഏകീകരണ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ചു. കേന്ദ്ര വനിതാ ശിശുക്ഷേമവകുപ്പ് മന്ത്രി സ്മൃതി ഇറാനിയാണ് ബില്‍ അവതരിപ്പിച്ചത്. ഇന്ത്യ മുഴുവൻ ഒരു വിവാഹ നിയമമെന്ന് ബില്‍ അവതരിപ്പിച്ച സ്മൃതി ഇറാനി പറഞ്ഞു. എല്ലാവ്യക്തിനിയമങ്ങൾക്കും മേലേയാകും വിവാഹനിയമം എന്ന് അവര്‍ കൂട്ടിച്ചേര്‍‌ത്തു. ബില്ല് ഇന്ന് പാസാക്കുന്നതോടെ രാജ്യത്തെ ഏഴ് വ്യക്തിനിയമങ്ങൾ പരിഷ്‌കരിക്കും. ബിൽ സ്റ്റാൻഡിങ് കമ്മറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. പ്രതിപക്ഷ ആവശ്യം പരിഗണിച്ച് ബില്ല് സ്റ്റാന്‍റിംഗ് കമ്മറ്റിക്ക് വിടാന്‍ തീരുമാനമായി.സ്റ്റാൻഡിങ് കമ്മറ്റി റിപ്പോർട്ട് ലഭിച്ച ശേഷം ലോക്സഭ ബിൽ പിന്നീട് പരിഗണിക്കും.കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് ലോക്സഭ ഇന്നത്തേക്ക് പിര്ഞ്ഞു. Read Also ആധാറും വോട്ടർ പട്ടികയുമായി ബന്ധപ്പെടുത്തുന്ന ബിൽ രാജ്യസഭയും പാസാക്കി വിവാഹനിയമ ബില്ലിന്റെ കരട് ഒരു മണിക്കൂർ മുമ്പാണ് എംപിമാർക്ക് നൽകിയത്. ബിൽ ഉച്ചയ്ക്ക് ശേഷം ലോക്സഭയിൽ എത്താൻ സാധ്യതയുണ്ടെന്ന് ഇ ടി മുഹമ്മദ്‌ ബഷീർ എം.പി നേരത്തെ സൂചന നല്‍കിയിരുന്നു.ബില്ല് ഭരണ ഘടന വിരുദ്ധമാണെന്ന് ലോക്സഭയില്‍ ഇ.ടി.മുഹമ്മദ്‌ ബഷീർ എം.പി പറഞ്ഞു. ലോക്സഭയില്‍ ബില്ല് കീറിയെറിഞ്ഞുകൊണ്ടാണ് പ്രതിപക്ഷ എം.പിമാര്‍ പ്രതിഷേധിച്ചത്. ബില്ല് സ്റ്റാന്റിംഗ് കമ്മറ്റിയുടെ പരിഗണനക്ക് വിടുമെന്നും ഫെബ്രുവരിയില്‍ നടക്കാനിരിക്കുന്ന ബജറ്റ് സമ്മേളനത്തിലേക്ക് മാറ്റുമെന്നുമാണ്ണ് പ്രതിപക്ഷ കക്ഷികള്‍ കരുതിയിരുന്നത്. ബില്ല് ഇന്ന് പാസാക്കുന്നതോടെ ഏഴ് വ്യക്തിനിയമങ്ങൾ പരിഷ്‌കരിക്കും. സ്ത്രീകളുടെ വിവാഹ പ്രായപരിധി പതിനെട്ടിൽ നിന്നും 21 ആക്കി വർധിപ്പിക്കുന്ന ബിൽ ആണ് ഇന്ന് ലോക്സഭയില്‍ അവതരിപ്പിച്ചത്.കോണ്‍ഗ്രസ്സ് സമാജ് വാദി പാർട്ടി, സി.പി.ഐ, സി.പി.എം എന്നിവർ ബില്ലിനെതിരെ കടുത്ത വിമർശനം ഉന്നയിച്ച് നേരത്തെ രംഗത്ത് വന്നിരുന്നു. പുരുഷന്മാരുടെ വിവാഹപ്രായ പരിധി 18ലേക്ക് താഴ്ത്തണം എന്നും അഭിപ്രായമുണ്ട്


Reporter
the authorReporter

Leave a Reply