തിരുവമ്പാടി:അരിപ്പാറ വെള്ളച്ചാട്ടത്തിൽ യുവാവ് മുങ്ങി മരിച്ചു .
കൂരാച്ചുണ്ട് പാത്തിപ്പാറ സ്വദേശി കൊച്ചുവീട്ടിൽ ജസ്റ്റിൻ (25)ആണ് മരിച്ചത് .
അനുമതിയില്ലാതെയാണ് ഇവർ അവിടേക്ക് കടന്നത് .
9മണിമുതൽ 5 മണിവരെയാണ് ടൂറിസ്റ്റുകൾക്ക് അനുമതിയുള്ളത് .5.30 വരെ അവിടെ ലൈഫ് ഗാർഡുകൾ ഉണ്ടായിരുന്നു .അതിനുശേഷം അകത്തേക്ക് പ്രവേശിച്ചു വെള്ളത്തിലേക്ക് ഇറങ്ങിയതാണ് അപകട കാരണം .വെള്ളത്തിൽ വീണ ഉടനെ കൂടെയുണ്ടായിരുന്ന സുഹൃത്തു ബഹളം വെച്ച് ആളുകളെ അറിയിക്കുകയും സമീപത്തു ഉണ്ടായിരുന്ന അരിപ്പാറയിലെ ലൈഫ് ഗാർഡ് ജിജോ ഉടനെ അവിടെയെത്തി മുങ്ങിയെടുക്കുകയായിരുന്നു .മൃതദേഹം മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി .