Tuesday, December 3, 2024
Local NewsPolitics

*ബിജെപിക്ക് ജില്ലയില്‍ ഇനി 26 മണ്ഡലം കമ്മറ്റികള്‍


കോഴിക്കോട്: ബിജെപി നിയോജകമണ്ഡലം കമ്മിറ്റികൾ രണ്ടായി വിഭജിച്ച് പുതിയ മണ്ഡലം കമ്മിറ്റികൾ നിലവിൽവന്നതായി ജില്ലാപ്രസിഡന്റ് അഡ്വ.വി.കെ.സജീവൻ പത്രസമ്മളനത്തില്‍ അറിയിച്ചു. ഇതോടെ ജില്ലയിലെ 13 നിയോജക മണ്ഡലം കമ്മിറ്റികളെ വിഭജിച്ച് 26 മണ്ഡലം കമ്മിറ്റികളാണ് രൂപം കൊണ്ടത്. 26 മണ്ഡലം പ്രസിഡന്റുമാരെ ജില്ലാപ്രസിഡന്റ് വി.കെ.സജീവൻ  പ്രഖ്യാപിച്ചു. ജില്ലയിൽ ആദ്യമായി രണ്ടു മണ്ഡലം കമ്മിറ്റികൾക്ക് വനിതാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇതിനുപുറമെ കോർപറേഷനിൽ ബിജെപി പാർലമെന്ററി പാർട്ടിനേതാവായി നവ്യ ഹരിദാസിനെ തിരഞ്ഞെടുത്തിട്ടുണ്ട്. കോഴിക്കോട് നോർത് മണ്ഡലം വിഭജിച്ച് നടക്കാവ് മണ്ഡലം രൂപീകരിച്ചു. ബേപ്പൂർ മണ്ഡലം വിഭജിച്ച് രാമനാട്ടുകര മണ്ഡലം രൂപീകരിച്ചു. കോഴിക്കോട് സൗത്ത് മണ്ഡലം വിഭജിച്ച് സൗത്ത്, പുതിയറ എന്നീ മണ്ഡലങ്ങളാണ് രൂപം കൊണ്ടത്. കുന്നമംഗലം മണ്ഡലം വിഭജിച്ച് ഒളവണ്ണ മണ്ഡലം നിലവിൽ വന്നു. ബാലുശ്ശേരി വിഭജിച്ച് ഉള്ളിയേരി മണ്ഡലം നിലവിൽവന്നു. പേരാമ്പ്ര വിഭജിച്ച് മേപ്പയ്യൂർ മണ്ഡലം നിലവിൽവന്നു. കുറ്റ്യാടി വിഭജിച്ച് വില്യാപ്പള്ളി മണ്ഡലം കൂടി നിലവിൽവന്നു. നാദാപുരം വിഭജിച്ച് നരിപ്പറ്റ മണ്ഡലം നിലവിൽവന്നു. വടകര വിഭജിച്ച് ഒഞ്ചിയം മണ്ഡലം രൂപീകരിച്ചു. കൊയിലാണ്ടി വിഭജിച്ച് പയ്യോളി മണ്ഡലവും എലത്തൂർ  വിഭജിച്ച് ചേളന്നൂരും കൊടുവള്ളി വിഭജിച്ച് താമരശ്ശേരി മണ്ഡലവും രൂപീകരിച്ചു. തിരുവമ്പാടി വിഭജിച്ച് മുക്കം മണ്ഡലവും നിലവിൽവന്നു.
മണ്ഡലം പ്രസിഡന്റുമാർ:  സബിത പ്രഹ്ളാദൻ (നോർത്), കെ.ഷൈബു (നടക്കാവ്) ഷിനു പിണ്ണാണത്ത് ( ബേപ്പൂർ) സോമിത ശശികുമാർ (രാമനാട്ടുകര), കെ.നിത്യാനന്ദൻ (ഒളവണ്ണ), കെ.പി.സുധീർകുമാർ (കുന്നമംഗലം), ബബീഷ് ഉണ്ണികുളം (ബാലുശ്ശേരി), സുഗീഷ് കൂട്ടാലിട (ഉള്ളിയേരി), കെ.കെ.രാജേഷ് (പേരാമ്പ്ര),സുരേഷ് കണ്ടോത്ത് (മേപ്പയ്യൂർ), ഒ.പി.മഹേഷ് (കുറ്റ്യാടി), എം.കെ.രാജേഷ് (വില്ല്യാപ്പള്ളി), സി.പി.വിപിൻചന്ദ്രൻ( നരിപ്പറ്റ), കെ.കെ.രഞ്ജിത്ത് (നാദാപുരം), പി.പി.വ്യാസൻ (വടകര), ടി.പി.വിനീഷ് (ഒഞ്ചിയം), എ.കെ.ബൈജു (പയ്യോളി), എസ്.ആർ.ജയ്കിഷ് (കൊയിലാണ്ടി), ആർ. ബിനീഷ്(എലത്തൂർ), പി.സി.അഭിലാഷ് (ചേളന്നൂർ), കെ.മനോജ് (കൊടുവള്ളി), ഷാനവാസ് കരിഞ്ചോല (താമരശ്ശേരി), സി.ടി.ജയപ്രകാശ് (മുക്കം), കെ.പ്രസാദ് ( തിരുവമ്പാടി), സി.പി.വിജയകൃഷ്ണൻ (സൗത്ത്), ടി.പി.ദിജിൽ (പുതിയറ).
പഞ്ച ‘ക’ കാര പരിപാടികളിലൂടെ കാര്യകര്‍ത്ത (പ്രവര്‍ത്തകന്‍)
കാര്യകാരിണി(കമ്മറ്റി) കാര്യക്രമ്(പരിപാടി)
കോശ്(സാമ്പത്തികം) കാര്യാലയം(ഓഫീസ്)
എന്നിവയിലൂടെ പാര്‍ട്ടിയുടെ കീഴ്ഘടകങ്ങളെ ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം.എല്ലാമാസവും 25മുതല്‍ 30ാം തീയ്യതിവരെ നേതാക്കളെല്ലാം ഏതെങ്കിലും ഒരു ബൂത്തുയോഗത്തില്‍ പങ്കെടുക്കും.കമ്മറ്റികളിലും,പരിപാടികളിലും നേതാക്കളുടെ ഹാജര്‍ നില പരിശോധിക്കാനും സംവിധാനമുണ്ടാകും.

Reporter
the authorReporter

Leave a Reply