കോഴിക്കോട്: വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാത്തോട്ടം വനശ്രീ കോംപ്ലക്‌സില്‍ കേരളപ്പിറവി ദിനാഘോഷവും ഭരണഭാഷ വാരാഘോഷവും സംഘടിപ്പിച്ചു. സാഹിത്യകാരന്‍ കല്‍പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്തു. മാതൃഭാഷയില്‍ സംവദിക്കാനാവാതിരിക്കുക എന്നതാണ് ഏറ്റവും വലിയ അസ്വാതന്ത്ര്യമെന്ന് അദ്ദേഹം പറഞ്ഞു.
സോഷ്യല്‍ ഫോറസ്ട്രി ഉത്തര മേഖല ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ആര്‍. കീര്‍ത്തി അധ്യക്ഷയായി. വി.പി ജയപ്രകാശ്, വി. സന്തോഷ് കുമാര്‍, എ.പി. ഇംതിയാസ്, യു. ആഷിഖ് അലി, സത്യപ്രഭ, എ. സന്തോഷ് കുമാര്‍, സി. പ്രമോദ്, കെ. നീതു സംസാരിച്ചു.
മൂന്നിന് മലയാള കവിതാ സാഹിത്യത്തിന്റെ വളര്‍ച്ചയും സ്ത്രീ പക്ഷ കാഴ്ചപ്പാടും എന്ന വിഷയത്തില്‍ സിംപോസിയവും നാലിന് സിനിമാ നാടക ഗാനങ്ങള്‍ മലയാള ഭാഷയില്‍ ചെലുത്തിയ സ്വാധീനം എന്ന വിഷയത്തില്‍ രമേശ് കാവിലിന്റെ പ്രഭാഷണവും നടക്കും.
വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഏഴിന് എഴുത്തുകാരന്‍ യു. കെ. കുമാരന്‍ ഉദ്ഘാടനം ചെയ്യും.
അടിക്കുറിപ്പ്: വനം വന്യജീവി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മാത്തോട്ടം വനശ്രീ കോംപ്ലക്‌സില്‍ നടന്ന മലയാള ദിനാഘോഷവും ഭരണഭാഷ വാരാഘോഷവും സാഹിത്യകാരന്‍ കല്‍പറ്റ നാരായണന്‍ ഉദ്ഘാടനം ചെയ്യുന്നു










