Latest

കോട്ടക്കലിൽ വൻ തീപിടുത്തം; വ്യാപാര സ്ഥാപനം കത്തിനശിച്ചു

Nano News

മലപ്പുറം :കോട്ടക്കലിൽ വൻ തീപിടുത്തം. വ്യാപാര സ്ഥാപനത്തിന് ആണ് തീ പിടിച്ചത്. രണ്ട് യുണീറ്റ് ഫയർഫോഴ്‌സ് എത്തി തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. പുലർച്ചെ അഞ്ചു മണിക്കാണ് തീപിടുത്തം ഉണ്ടായത്. മഹാമേള എന്ന പേരിൽ 200 രൂപയ്ക്ക് എല്ലാ സാധനങ്ങളും വിൽക്കുന്ന കടയ്ക്കാണ് തീപിടുത്തം ഉണ്ടായിരിക്കുന്നത്. അതുവഴി സഞ്ചരിച്ച യാത്രക്കാരനാണ് തീപിടുത്തം ശ്രദ്ധയിൽപ്പെട്ടത്. പിന്നീട് നാട്ടുകാരെയും ഫയർഫോഴ്‌സിനെയും വിവരം അറിയിക്കുകയായിരുന്നു. കടയിൽ ജീവനക്കാരുണ്ടോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. മറ്റ് സ്ഥാപനങ്ങളിലേക്ക് തീ പടരാതിരിക്കാനുള്ള ശ്രമമാണ് ഫയർഫോഴ്‌സ് നടത്തുന്നത്. വ്യാപാര സ്ഥാപനം പൂർണമായി കത്തി നശിച്ചിട്ടുണ്ട്. തീ നിയന്ത്രണവിധേയമാണെന്നാണ് ഫയർഫോഴ്സ് അറിയിക്കുന്നത്.


Reporter
the authorReporter

Leave a Reply