കോഴിക്കോട് :കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രം മഹിള മോർച്ച നേതാക്കൾ സന്ദർശിച്ചു.കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ നിന്നും അന്തേവാസികൾ ചാടി പോകാൻ ഇടയായ സാഹചര്യം, സുരക്ഷയിലെ വീഴ്ച്ച,ജീവനക്കാരുടെ കുറവ് തുടങ്ങിയ കാര്യങ്ങളെ സംബന്ധിച്ച് സൂപ്രണ്ട് ഡോ.രമേശൻ എന്നിവരുമായി സംസാരിച്ച് കാര്യങ്ങൾ വിലയിരുത്തി. സർക്കാറിൻ്റെ ഭാഗത്ത് നിന്നും ഈ കാര്യത്തിൽ ശക്തമായ ഇടപ്പെടലുകൾ ഉണ്ടാവേണ്ടതിൻ്റെ ആവശ്യകതയെ പറ്റിയും സുരക്ഷ സംവിധാനങ്ങൾക്ക് വേണ്ടി അധികൃതർ സ്വീകരിക്കേണ്ട നടപടികളെ പറ്റിയും സംസാരിച്ചു.
മഹിള മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി നവ്യ ഹരിദാസ്, സംസ്ഥാന സെക്രട്ടറി ഷൈമ പൊന്നത്ത്, മഹിള മോർച്ച കോഴിക്കോട് ജില്ല പ്രസിഡണ്ട് അഡ്വ: രമ്യ മുരളി, മഹിള മോർച്ച ജില്ല സെക്രട്ടറി അഡ്വ. എ കെ സുപ്രിയ എന്നിവർക്കൊപ്പം പുതിയറ വാർഡ് കൗൺസിലർ ടി. രനീഷ് എന്നിവർ പങ്കെടുത്തു.