കോഴിക്കോട്: രാജ്യത്തിൻ്റെ വളർച്ചക്കും വികസനത്തിനും മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റികൾ വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും സഹകരണ പ്രസ്ഥാനങ്ങളാണ് രാജ്യത്തിൻ്റെ കരുത്തെന്നും ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ ആർ.പ്രേംകുമാർ പറഞ്ഞു. സൊസൈറ്റിയുടെ 17-ാം മത് ജന്മദിനത്തോടനുബന്ധിച്ച് കോഴിക്കോട് നടന്ന പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ രംഗത്ത് വൻ വിപ്ലവമാണ് രാജ്യത്ത് ബി.എൽ.എം കാഴ്ചവെക്കാൻ പോകുന്നതെന്നും സഹകരണ പ്രസ്ഥാനങ്ങളിലൂടെ നിരവധി തൊഴിലവസരങ്ങളും രാജ്യത്ത് ഉടലെടുക്കുമെന്നും അദ്ദേഹം കൂട്ടി ചേർത്തു.
ഡപ്യൂട്ടി ജനറൽ മാനേജർ അജിത്കുമാർ ബി.നായർ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ബി.എൽ.എം.
ഡയറക്ടർമാരായ അഡ്വ.വേലായുധൻ, വേദവ്യാസൻ, എക്സിക്യുട്ടീവ് ഡയറക്ടർ കരുണാമൂർത്തി, സോണി സെബാസ്റ്റ്യൻ, അഡ്മിൻ ഡയറക്ടർ സിന്ദേശ്വർ നായർ, എ.ജി.എം.ജ്യോതി പ്രകാശ്, കേരളകോഡിനേറ്റർ പങ്കജവല്ലി, സ്റ്റേറ്റ് കോഡിനേറ്റർ കെ.പി.മനോജ് കുമാർ, പി.ആർ.ഒ മനോജ്.പ്രസിഡൻ്റ് മനോഹരൻ,എച്ച്.ആർ.മാനേജർ വി.കെ.സിബി, എന്നിവർ സംസാരിച്ചു.
2006 ൽ ആരംഭിച്ച ഭാരത് ലജ്ന മൾട്ടി സ്റ്റേറ്റ് ഹൗസിംഗ് കോപ്പറേറ്റീവ് സൊസൈറ്റിയിൽ
എഴുപത്തിയഞ്ച് ശാഖകളിലായി അഞ്ച് ലക്ഷത്തോളം അംഗങ്ങളും അഞ്ഞൂറിലേറെ ജീവനക്കാരും പതിനായിരത്തിലേറെ വരുന്ന മാർക്കറ്റിംഗ് വിഭാഗവുമുള്ള ബി.എൽ.എം. ജനങ്ങൾക്ക് അത്താണിയായി നിത്യോപയോഗ സാധനങ്ങൾ ലഭിക്കുന്നതിനായി ബി.എൽ.എം.ബസാറും സാധാരണക്കാരൻ്റെ സ്വപ്നമായ കയറി കിടക്കുവാൻ ഒരു ഭവനം എന്ന പദ്ധതിയും നടത്തി വരുന്നു.