Local NewsPolitics

മഹാത്മാ അയ്യങ്കാളി സാമൂഹ്യ വിപ്ലവം സൃഷ്ടിച്ച മഹാൻ: അഡ്വ.വി.കെ.സജീവൻ

Nano News

കോഴിക്കോട്: പത്തൊമ്പതാം നൂറ്റാണ്ടിൽ കേരളത്തിലെ സാമൂഹ്യ വിപ്ലവം സൃഷ്ടിച്ച മഹാനായിരുന്നു അയ്യങ്കാളിയെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍.അനീതിക്കെതിരെ പോരാടാനുള്ള എക്കാലത്തെയും പ്രേരണാ ദാതാവാണ് അയ്യങ്കാളിയെന്നും വി.കെ.സജീവൻ പറഞ്ഞു.ബി.ജെ.പി. പട്ടിക ജാതിമോർച്ചയുടെ നേതൃത്വത്തിൽ മാരാർജി ഭവനിൽ നടന്ന അയ്യങ്കാളി ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


എസ്.സി.മോർച്ച ജില്ലാ പ്രസിഡൻ്റ് മധുപുഴയരികത്ത് അദ്ധ്യക്ഷത വഹിച്ചു.ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി ഇ.പ്രശാന്ത്കുമാര്‍,ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി,മോര്‍ച്ച സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സിദ്ധാർത്ഥൻ അരിമ്പിടാവിൽ,തിരുവണ്ണൂർ ബാലകൃഷ്ണൻ, പ്രവീൺ ശങ്കർ, അയ്യപ്പൻ വേങ്ങേരി, തുടങ്ങിയവർ സംബന്ധിച്ചു.


Reporter
the authorReporter

Leave a Reply