Sunday, December 22, 2024
Local News

ഹജ്ജ് എമ്പാർക്കേഷൻ പോയിൻറ് കരിപ്പൂരിൽ പുനസ്ഥാപിക്കണം; മഹല്ല് ജമാഅത്ത് കൗൺസിൽ


കോഴിക്കോട്: ബഹുഭൂരിപക്ഷം ഹാജിമാരുടെ സൗകര്യം പരിഗണിച്ച് ഹജ്ജ് എമ്പർക്കേഷൻ പോയിൻറ് കരിപ്പൂരിൽ പുനഃസ്ഥാപിക്കുകയും2019ലെ പോലെ കോഴിക്കോടും കൊച്ചിയിലും ഹജ്ജ് യാത്രാ സൗകര്യം ക്രമീകരിക്കണമെന്നും മഹല്ല് ജമാഅത്ത് കൗൺസിൽ സംസ്ഥാന തല യോഗം കേന്ദ്രസർക്കാറിനോട് ആവശ്യപ്പെട്ടു.

വിപുലമായ സൗകര്യങ്ങളോടെയുള്ള ഹജ്ജ് ഹൗസും വലിയ വിമാനങ്ങൾ ഇറങ്ങാനുള്ള സൗകര്യവും കരിപ്പൂരിൽ ഉണ്ടെന്നുള്ളത് പരിഗണിക്കപ്പെടേണ്ടതാണന്ന് യോഗം അഭിപ്രായപ്പെട്ടു. മലബാർ സമരത്തിൻറെ നൂറാം വാർഷിക സമ്മേളനം ഡിസംബറിൽ കോഴിക്കോട് നടത്താൻ നിശ്ചയിക്കുകയും വിപുലമായ സ്വാഗതസംഘം രൂപീകരിക്കുകയും ചെയ്തു.

കോഴിക്കോട് ഇൻഡോർ സ്റ്റേഡിയം കോൺഫ്രൻസ് ഹാളിൽ ചേർന്ന് യോഗത്തിൽ സംസ്ഥാന വൈസ് പ്രസിഡണ്ട് അഡ്വക്കറ്റ് പി കെ മുഹമ്മദ് പുഴക്കര അധ്യക്ഷത വഹിച്ചു. കേരള മൈനോറിറ്റി ഫിനാൻഷ്യൽ ഡെവലപ്മെൻറ് കോർപ്പറേഷൻ ഡയറക്ടർ ഡോ; എ ബി അലിയാർ ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ജനറൽ സെക്രട്ടറി പി കെ എ കരീം വിഷയാവതരണം നടത്തി വഖഫ് ബോർഡ് മെമ്പർ കെ എം എ റഹീം മുഖ്യപ്രഭാഷണം നടത്തി. ഹജ്ജ് കമ്മിറ്റി മെമ്പർ കെ എം ഹാഷിം കോയ ഹാജി മദ്രസാ അധ്യാപക ക്ഷേമനിധി ബോർഡ് മെമ്പർ ഇ യഹ്ക്കൂബ് ഫൈസി, കെ ടി അബ്ദു റഹ്മാൻ അരീക്കോട്, സംസ്ഥാന വൈസ് പ്രസിഡണ്ട് ഇസ്മായിൽ ഫൈസി പാലക്കാട് , ഷബീർ ചെറുവാടി, അബ്ദുറഹ്മാൻ മാസ്റ്റർ ഓമശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു.


സ്വാഗതസംഘം ഭാരവാഹികളായി അഡ്വക്കറ്റ് പി ടി എ റഹീം എം എൽ എ (ചെയർമാൻ) ഷബീർ ചെറുവാടി (ജനറൽ കൺവീനർ) കെ എം കാസിം കോയ ഹാജി പൊന്നാനി, കെ ടി അബ്ദു റഹ്മാൻ ,പി ടി മുഹമ്മദ് അലി മുസ്‌ലിയാർ, സൈനുദ്ദീൻ സ്വാബിരി ,സി സി നസീർ, പി അബ്ദുൽ ഖാദർ(വൈസ് ചെയർമാൻ) അബ്ദുറഹ്മാൻ മാസ്റ്റർ, സുലൈമാൻ ഇന്ത്യന്നൂർ, കെ പി അഹമ്മദ് കുട്ടി മാസ്റ്റർ, സി പി അബ്ദുല്ലക്കുട്ടി മാസ്റ്റർ, അസ്കർ സൈനി, അലി മാനിപുരം, മൂസ പടന്നക്കാട്, സിറാജുദ്ദീൻ മാലേത്ത്, ഇബ്രാഹിം സഖാഫി ,അജാസ് അലി, ജലീൽ പെരുമ്പളവം, ഹാരിസ് ബാഖവി ,സഹൽ ക്ലാരി( കൺവീനർമാർ) എന്നിവരെ തിരഞ്ഞെടുത്തു


Reporter
the authorReporter

Leave a Reply