കോഴിക്കോട് ;കെഎസ്ആർടിസി കെട്ടിടം നടത്തിപ്പ് അവകാശം ലഭിച്ച അലിഫ് ബിൽഡേഴ്‌സിന്റെ എം.ഡിക്കെതിരെ പൊലീസ് കേസെടുത്തു.
മൊയ്തീൻ കോയയ്‌ക്കെതിരെയാണ് പണം തട്ടിപ്പിന് കേസെടുത്തിരിക്കുന്നത്. വിദേശത്ത് ക്വാറി നടത്തിപ്പിനെന്ന പേരില് അഞ്ചുകോടി രൂപ തട്ടിയെന്ന പരാതിയിലാണ് നടപടി.
മലപ്പുറം മേലാറ്റൂർ സ്വദേശി യൂനുസാണ് നടക്കാവ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
മൊയ്തീന്‍ കോയ ഉള്‍പ്പെടെ രണ്ട് പേര്‍ക്കെതിരെയാണ് കേസ്. വ്യാജരേഖ കാട്ടിയാണ് പണം വാങ്ങിയതെന്നും പരാതിക്കാരൻ ആരോപിക്കുന്നു.
കോഴിക്കോട്ടെ കെഎസ്ആർടിസി വാണിജ്യ സമുച്ഛയം അലിഫ് ബിൽഡേഴ്സിന് നടത്തിപ്പിന് നല്‍കിയതില്‍ ഒത്തുകളി നടന്നെന്ന ആരോപണം നിലവിലുണ്ട്. ചതുരശ്ര അടിക്ക് കേവലം 13 രൂപ മാത്രം വാടക ഈടാക്കിയാണ് അലിഫ് ബില്‍ഡേഴ്സിന് വാണിജ്യ സമുച്ഛയം കൈമാറിയത്.
കോഴിക്കോട് നഗരത്തിലെ ഏറ്റവും കണ്ണായ പ്രദേശമാണ് മാവൂർറോഡ്. പ്രധാന വാണിജ്യകേന്ദ്രങ്ങൾ പ്രവർത്തിക്കുന്ന ഇവിടെയാണ് നഗരത്തില്‍ ഏറ്റവും ഉയർന്ന വാടകയീടാക്കുന്ന കെട്ടിടങ്ങളുമുള്ളത്.