ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു. INVEST 96 B എന്ന പേരിലുള്ള ന്യൂനമർദത്തിന് നിലവിൽ 25 കി.മി വേഗത്തിൽ കാറ്റുണ്ട്. 30 കി.മി ആണ് ഗസ്റ്റ് വിന്റ് സീപിഡ്. മർദ്ദം 1007 മില്ലി ബാർ. വടക്ക് വടക്കുപടിഞ്ഞാറ് ദിശയിൽ 17 കി.മി വേഗതയിലാണ് സിസ്റ്റം കഴിഞ്ഞ 6 മണിക്കൂറിൽ സഞ്ചരിക്കുന്നത്. ന്യൂനമർദം ഈ മാസം എട്ടോടെ ശക്തിപ്പെട്ട് തമിഴ്‌നാട് തീരത്ത് എത്താനാണ് സാധ്യത. തമിഴ്‌നാടിനു കുറുകെ കേരളത്തിലൂടെ ദുർബലമായി സഞ്ചരിച്ച് അറബിക്കടലിൽ എത്താനാണ് സാധ്യത. ആദ്യ സൂചനകൾ അനുസരിച്ച് സാധാരണ മഴക്കേ സാധ്യതയുള്ളൂ. അടുത്ത ദിവസങ്ങളിൽ കൂടുതൽ വ്യക്തത വരും. ഇന്ന് കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, തൃശൂർ, പാലക്കാട്, എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, ജില്ലകളിൽ ഇടിയോടെ മഴ ലഭിച്ചു. നാളെയും മഴ സാധ്യത തുടരും.
(കടപ്പാട്:Metbeat Weather)