Politics

ലോക്‌സഭാ തെരഞ്ഞെടുപ്പ്: നാലാംഘട്ട വോട്ടെടുപ്പ് നാളെ


ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാലാംഘട്ടവോട്ടെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു. ഇന്ന് നിശ്ശബ്ദപ്രചാരണമാണ്. പത്ത് സംസ്ഥാനങ്ങളിലെ 96 മണ്ഡലങ്ങളില്‍ നാളെ വോട്ടെടുപ്പ് നടക്കും. ആന്ധ്രപ്രദേശിലെ 25 ഉം തെലങ്കാനയിലെ 17 ഉം മണ്ഡലങ്ങളും ഇതിലുള്‍പ്പെടും. ബിഹാര്‍, (5), ജാര്‍ഖണ്ഡ് (4), മധ്യപ്രദേശ് (8), മഹാരാഷ്ട്ര (11), ഒഡീഷ (4), യു.പി (13), പശ്ചിമബംഗാള്‍ (8),ജമ്മുകശ്മീര്‍ (ഒന്ന്) എന്നിവിടങ്ങളിലും ഇന്ന് വോട്ടെടുപ്പ് നടക്കും.

നാലുഘട്ടംകൂടി പൂര്‍ത്തിയാകുന്നതോടെ ശേഷിക്കുന്ന മൂന്ന് ഘട്ടങ്ങളിലായി 163 മണ്ഡലങ്ങളില്‍ മാത്രമാകും ഇന് വോട്ടെടുപ്പ് നടക്കാനുണ്ടാകുക.
അതേസമയം, ഈ മാസം ഏഴിന് നടന്ന മൂന്നാംഘട്ട വോട്ടെടുപ്പിലെ പോളിങ്ങിന്റെ ഏറ്റവും ഒടുവിലത്തെ ശതമാനക്കണക്ക് തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തുവിട്ടു. കമ്മിഷന്റെ പുതിയ കണക്കുകള്‍ പ്രകാരം 65.68 ശതമാനമാണ് മൂന്നാംഘട്ടത്തിലെ ആകെ പോളിങ്.

66.89% പുരുഷന്മാരും 64.4% സ്ത്രീകളും 25.2% ട്രാന്‍സ്ജന്‍ഡറുകളും വോട്ട് രേഖപ്പെടുത്തി. കണക്ക് പുറത്തുവിടാത്തതില്‍ പ്രതിപക്ഷം വിമര്‍ശനവുമായി രംഗത്തുവന്നിരിക്കെയാണ് ഇന്നലെ വൈകീട്ടോടെ കണക്ക് പുറത്തുവിട്ടത്.


Reporter
the authorReporter

Leave a Reply