കോഴിക്കോട്: ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി റീജ്യനൽ ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ അക്രമിച്ചതിനെതിരേ കേരള പത്രപ്രവർത്തക യൂണിയൻ (കെ.യു.ഡബ്ല്യു.ജെ) ജില്ലാ കമ്മിറ്റി പ്രതിഷേധസംഗമം നടത്തി.
ചാനൽ ഓഫീസിൽ അതിക്രമിച്ച് കയറുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തതിൽ ചെയ്തവർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് സംഗമം ആവശ്യപ്പെട്ടു. കെ.യു.ഡബ്ല്യു.ജെ സംസ്ഥാന കമ്മിറ്റി അംഗം ഇ.പി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം. ഫിറോസ്ഖാൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം കെ.ടി ഋതികേഷ്, ജില്ലാ സെക്രട്ടറി പി.എസ്. രാകേഷ്, ട്രഷറർ പി.വി. നജീബ്, ജോ. സെക്രട്ടറി ടി. മുംതാസ്, ഏഷ്യാനെറ്റ് ന്യൂസ് റീജ്യനൽ ചീഫ് പി. ഷാജഹാൻ, ദീപക് ധർമ്മടം, എം. ബാലകൃഷ്ണൻ സംസാരിച്ചു. ടി. ഷിനോദ് കുമാർ, എ.വി. ഫർദീസ്, എ. ബിജുനാഥ്, അമർജിത്ത് കൽപറ്റ, രേഷ്മ സുരേന്ദ്രൻ, പി.വി. അരവിന്ദ്, സി.ആർ. രാജേഷ് നേതൃത്വം നൽകി.