Tuesday, December 3, 2024
Latest

നീലേശ്വരത്ത് കുറുനരി വാലൻ


കോഴിക്കോട്:ദക്ഷിണേന്ത്യയിലെ ഏറ്റവും ഭംഗിയുള്ള ഓർക്കിഡുകളിലൊന്നായ കുറുനരി വാലൻ നീലേശ്വരത്തും പൂത്തിരിക്കുന്നു. റിങ്കോ സ്റ്റൈലിസ് റെട്ട്യൂസ എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ഈ ഓർക്കിഡ് വംശജക്ക് ഫോക്സ് ടെയ്ൽ എന്നും സുഭദ്രാമാല എന്നും പേരുണ്ട് . മൺസൂൺ തുടങ്ങുമ്പോൾ കൃത്യമായി പൂവിടുന്ന ഈ സസ്യം ഉയരമുള്ള മരങ്ങളിൽ പറ്റി വളരുന്നു. കാലാവസ്ഥാ വ്യതിയാനവും വാസസ്ഥലങ്ങൾ കുറഞ്ഞുവരുന്നതും ഇവക്ക് ഭീഷണിയായി വരുന്നുണ്ടെങ്കിലും ജൂൺ ജൂലൈ മാസങ്ങളിൽ നീണ്ടു ഭംഗിയാർന്ന പൂത്തണ്ടുമായി റോഡരികിലെ തേക്കിലും മറ്റുറപ്പുള്ള മരങ്ങളിലും കുറുനരി വാലനെ കാണാം .
നീലേശ്വരം ഗവ: ഹയർ സെക്കൻ്ററി സ്കൂൾ അദ്ധ്യാപികയായ മീന ജോസഫ്  നീലേശ്വരത്തെ ഇവയുടെ സാന്നിദ്ധ്യം കണ്ടെത്തി അറിയിച്ചപ്പോൾ സസ്യ വർഗീകരണ ശാസ്ത്ര കുതുകിയായ സജീവ് ഉച്ചക്കാവിൽ ആണ് ഇവയെ തിരിച്ചറിഞ്ഞ് ആധികാരിക വിവരങ്ങൾ നൽകിയത് .
ചകിരിത്തൊണ്ടിൽ കെട്ടിവച്ച് വീടുകളിലും ഇവയെ വളർത്തിയെടുക്കാം. ചെറിയ നിഴൽ ഇഷ്ടപ്പെടുന്ന ഇവ അധികം പരിചരണമില്ലാതെ വളർന്ന് എല്ലാ മഴക്കാലത്തും കൃത്യമായി പുഷ്പിക്കും

Reporter
the authorReporter

Leave a Reply