കോഴിക്കോട്: ആര്‍എസ്എസ് പ്രവര്‍ത്തകരെ ഇല്ലാതാക്കാനുള്ള കൊലക്കത്തി സിപിഎം പോപുലര്‍ ഫ്രണ്ടിനെ ഏല്‍പിച്ചിരിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ്. ചാവക്കാട്ട് ബിജുവിനെയും പാലക്കാട്ട് സഞ്ജിത്തിനെയും പോപുലര്‍ ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയത് ഇതിന്റെ ഭാഗമായാണെന്നും അദ്ദേഹം പറഞ്ഞു. കെ.ടി. ജയകൃഷ്ണന്‍ മാസ്റ്റര്‍ ബലിദാനദിനാചരണത്തിന്റെ ഭാഗമായി മുതലക്കുളം മൈതാനിയില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സിപിഎം അജണ്ടയാണ് എസ്ഡിപിഐയും പോപുലര്‍ ഫ്രണ്ടും നടപ്പാക്കുന്നത്. അതിനുമപ്പുറം പോപുലര്‍ ഫ്രണ്ട് അവരുടെ ഒളി അജണ്ട സിപിഎമ്മിലൂടെയും എല്‍ഡിഎഫ് സര്‍ക്കാരിലൂടെയും നടപ്പാക്കുകയാണ്. പോപുലര്‍ ഫ്രണ്ടിന്റേത് ആഗോള അജണ്ടയാണ്. ചൈനയും പാക്കിസ്ഥാനും ചേര്‍ന്ന അച്ചുതണ്ട് ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഈ അച്ചുതണ്ടിന്റെ കേരള പതിപ്പാണ് സിപിഎം-പോപുലര്‍ ഫ്രണ്ട് സഖ്യം. ഇവര്‍ ഉയര്‍ത്തുന്ന രാഷ്ട്രീയം ഇന്ത്യാവിരുദ്ധ രാഷ്ട്രീയമാണ്. ഇന്ത്യാവിരുദ്ധതയുടെ പരീക്ഷണശാലയാക്കി കേരളത്തെ മാറ്റുകയാണിവര്‍. കേരളത്തിലെ എല്ലാ മതസ്ഥരും ഇതില്‍ ജാഗ്രതയുള്ളവരാകണമെന്നും കൃഷ്ണദാസ് പറഞ്ഞു.
യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി. രനീഷ് അദ്ധ്യക്ഷത വഹിച്ചു.ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ. വി.കെ. സജീവന്‍ മുഖ്യ പ്രഭാഷണം നടത്തി. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി കെ.ഗണേഷ്, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ ഹരിപ്രസാദ് രാജ, ജുബിന്‍ ബാലകൃഷ്ണന്‍, ബി.ജെ. പി. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം. മോഹനന്‍, ഇ. പ്രശാന്ത് കുമാര്‍, വൈസ് പ്രസിഡന്റ് അഡ്വ. കെ.വി. സുധീര്‍, അഡ്വ. കെ. ശിഖ എന്നിവര്‍ സംസാരിച്ചു.
സരോവരത്ത് നിന്നാരംഭിച്ച മഹാറാലിക്ക് ബിജെപി ജില്ലാ സെക്രട്ടറി പ്രശോഭ് കോട്ടൂളി, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റുമാരായ വിഷ്ണു പയ്യാനക്കല്‍, രജീഷ് വിരുപ്പില്‍, കപില്‍ ചെറുവറ്റ, നിഗില്‍ ബാലുശ്ശേരി, അഖില്‍ നാദാപുരം, അരുണ്‍ പ്രസാദ് കൊടുവള്ളി, ശ്യാം കുന്ദമംഗലം, ജില്ലാ വൈസ് പ്രസിഡന്റുമാരായ ഹരീഷ് മലാപറമ്പ്, നിപിന്‍കൃഷണന്‍, ലിപിന്‍ ഭാസ്‌കര്‍, ജില്ലാ സെക്രട്ടറിമാരായ രോഹിത് കമ്മലാട്ട്, അതുല്‍ പെരുവട്ടൂര്‍, ജില്ലാ ട്രഷറര്‍ വിപിന്‍ ചന്ദ്രന്‍, വനിതാ കോഡിനേറ്റര്‍ അമൃതബിന്ദു എന്നിവര്‍ നേതൃത്വം നല്‍കി.