Accident newsLatest

കോഴിക്കോട് വാഹനാപകടം: പരീക്ഷയ്ക്ക് പോയ കോളേജ് വിദ്യാർഥിനി മിനിവാനിടിച്ച് മരിച്ചു

Nano News

കോഴിക്കോട്:കുന്ദമംഗലം പതിമംഗലത്ത് നടന്ന വാഹനാപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയായ കോളേജ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം.

നരിക്കുനി ആരാമ്പ്രത്ത് താമസിക്കുന്ന ബാലുശ്ശേരി ഏകരൂർ സ്വദേശിനി വഫ ഫാത്തിമയാണ് അപകടത്തിൽ മരണപ്പെട്ടത്.

ബുധനാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു അപകടം.

കോളേജിലെ ട്രാവൽ ആൻഡ് ടൂറിസം വിദ്യാർഥിനിയായ വഫ ഫാത്തിമ രാവിലെ പരീക്ഷ എഴുതാനായി കുന്ദമംഗലം ഭാഗത്തേക്ക് പോവുകയായിരുന്നു,

ഈ സമയം എതിർദിശയിൽനിന്ന് വന്ന മിനിവാൻ വഫയുടെ സ്കൂട്ടറിൽ ശക്തമായി ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ വിദ്യാർഥിനിക്ക് ഗുരുതരമായി പരിക്കേറ്റു.

ഉടൻതന്നെ പരിസരവാസികൾ ചേർന്ന് വഫ ഫാത്തിമയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മിനിവാനിന്റെ അമിതവേഗതയും അശ്രദ്ധയോടെയുള്ള മറികടക്കൽ ശ്രമവുമാണ് അപകടത്തിന് കാരണമായതെന്നാണ് നാട്ടുകാർ പറയുന്നത്.


Reporter
the authorReporter

Leave a Reply