LatestPolitics

മോദി ഭരണം  സമ്പദ് വ്യവസ്ഥ കരുത്തുറ്റതാക്കി; വി.വി.രാജന്‍


കോഴിക്കോട്;എട്ട് വര്‍ഷത്തെ മോദി ഭരണം രാജ്യത്തിന് കരുത്തുറ്റ സമ്പദ് വ്യവസ്ഥ പ്രദാനം ചെയ്തുവെന്ന് ബിജെപി സംസ്ഥാന വൈസ്പ്രസിഡന്‍റ് വി.വി.രാജന്‍ പറഞ്ഞു.ലോകത്തിലെ ശക്തമായ ആറാമത്തെ സമ്പദ് വ്യവസ്ഥ ഭാരതത്തിന്‍റേതാണ്.വിദേശ രാജ്യങ്ങളുടെ ഇടയില്‍ ഭാരതിയര്‍ക്ക് ഇന്ന് വലിയ അംഗീകാരമാണ് ലഭിക്കുന്നത്.അതോടൊപ്പം തന്നെ സാമൂഹ്യ ക്ഷേമ പദ്ധതികള്‍ ജനങ്ങളുടെ ജീവിത നിലവാരത്തില്‍ വലിയ മാറ്റം വരുത്തി ക്കഴിഞ്ഞു.സമയബന്ധിതമായി രാഷ്ട്രീയ നയ തീരുമാനങ്ങളെടുക്കാനും അത് നടപ്പിലാക്കാനും ഇച്ഛാശക്തി കാണിച്ചതുകൊണ്ടാണ് ഈ പുരോഗതികള്‍ ഉണ്ടായത്.ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനം ഫലം കണ്ടു കഴിഞ്ഞു. ഇന്ന് മോദി ഗവണ്‍മെന്‍റിന്‍റെ ഏതെങ്കിലും പദ്ധതിയുടെ ഗുണഭോക്താക്കള്‍ അല്ലാത്തവര്‍ ഉണ്ടെന്ന് തോന്നുന്നില്ലെന്നും വി.വി.രാജന്‍ അഭിപ്രായപ്പെട്ടു.രണ്ടാം നരേന്ദ്രമോദി സര്‍ക്കാരിന്‍റെ  മൂന്നാം വാർഷികാഘോഷങ്ങളുടെ കോഴിക്കോട്  ജില്ല തല ഉദ്ഘാടനം തളി മാരാര്‍ജി  നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാന മന്ത്രിയുടെ കിസാന്‍ സമ്മാന്‍ നിധി നിക്ഷേപിച്ചുകൊണ്ടുളള രാജ്യത്തെ ഗുണഭോക്താക്കളോടുളള അഭിസംഭോധന പരിപാടിയുടെ ബിഗ് സ്ക്രീന്‍ പ്രദര്‍ശനവും നടന്നു.ജില്ലാ പ്രസിഡന്‍റ് അഡ്വ.വി.കെ.സജീവന്‍ അദ്ധ്യക്ഷത വഹിച്ചു.ഒബിസി മോര്‍ച്ച സംസ്ഥാന പ്രസിഡന്‍റ് എന്‍പി.രാധാകൃഷ്ണന്‍,ജില്ലാ ജനറല്‍ സെക്രട്ടറി ഇ.പ്രശാന്ത് കുമാര്‍,അഡ്വ.കെ.വി സുധീര്‍,ബി.കെ.പ്രേമന്‍,അജയ് നെല്ലിക്കോട്,ടി.വി.ഉണ്ണിക്കൃഷ്ണന്‍,അഡ്വ.രമ്യ മുരളി,ശശിധരന്‍ അയനിക്കാട്,തിരുവണ്ണൂര്‍ ബാലകൃഷ്ണന്‍,എന്‍.ശിവപ്രസാദ് എന്നിവര്‍ സംസാരിച്ചു.

Reporter
the authorReporter

Leave a Reply