തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ നാലു ട്രെയിനുകള്‍ സര്‍വീസ് റദ്ദാക്കിയതായി റെയില്‍വേ അറിയിച്ചു.നാളെ മുതല്‍ വ്യാഴാഴ്ച വരെയാണ് സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത്.
കൊല്ലം-തിരുവനന്തപുരം അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ്,നാഗര്‍കോവില്‍- കോട്ടയം എക്‌സ്പ്രസ്, കോട്ടയം -കൊല്ലം അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ്, തിരുവനന്തപുരം-നാഗര്‍കോവില്‍ അണ്‍ റിസര്‍വ്ഡ് എക്‌സ്പ്രസ് എന്നിവയാണ് റദ്ദാക്കിയത്.