Art & CultureLatest

കൊങ്ങന്നൂർ ആശാരിക്കാവ് പ്രധാന ഉത്സവം ഇന്നും നാളെയും മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു


അത്തോളി : കൊങ്ങന്നൂർ ആശാരിക്കാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ തിറയുത്സവം പ്രധാന ചടങ്ങുകൾ ഇന്നും നാളെയും .

ഉത്സവാഘോഷത്തിന്റെ ഭാഗമായി നാലു പുരയ്ക്കൽ കുടുംബ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ വി കെയർ പോളി ക്ലിനിക്കിന്റെ സഹകരണത്തോടെ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷീബ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ക്ഷേത്രം ട്രസ്റ്റ് വൈസ് പ്രസിഡന്റ് എൻ പി ശങ്കരൻ ആധ്യക്ഷ്യം വഹിച്ചു. വി കെയർ പോളി ക്ലിനിക്ക് മാനേജിംഗ് ഡയറക്ടർ ബഷീർ പാടത്തൊടി ,മാനേജർ – ഉണ്ണി ജിജീഷ്
ചീഫ് നഴ്സ് – ശ്രീലത രാജൻ, ലാബ് ഇൻ ചാർജ് ബബിത ഷാജി, എ. ടി. ആദിൽ , ഒ.ടി. റിൻഷാദ്, രാധാകൃഷ്ണൻ ഒള്ളൂർ സംസാരിച്ചു.സെക്രട്ടറി കെ. ടി അനിലേ ഷ് സ്വാഗതവും ട്രഷററർ അജീഷ് അത്തോളി നന്ദിയും പറഞ്ഞു.
ഇന്നലെ വാസന്തി വിശ്വനാഥൻ പ്രഭാഷണം നടത്തി.ചടങ്ങിൽ സമീപത്തെ ക്ഷേത്രങ്ങളിലെ മുഖ്യ ചുമതലക്കാരെ ആദരിച്ചു.ബുധനാഴ്ച വൈകിട്ട് 7 മണിക്ക് മാതൃ സമിതിയുടെ തിരുവാതിരക്കളി , 7.30 ന് വട്ടകളി , 8.30- സലീഷ് ശ്യം നയിക്കുന്ന ഗാനമേള .
വ്യാഴാഴ്ച വെള്ളാട്ടം ,തിറ കെട്ടിയാട്ടം.
9 ന് രാവിലെ 11 മണിയോടെ വാളകം കൂടി സമാപനം.


Reporter
the authorReporter

Leave a Reply