തൃശൂർ: കലാകൈരളി കലാസാഹിത്യ സാംസ്കാരികവേദിയുടെ പ്രതിഭാപുരസ്കാരങ്ങൾക്ക് (11111 രൂപ) ചലച്ചിത്ര ടെലിസീരിയൽ നടനും നിർമ്മാതാവും സാഹിത്യകാരനുമായ ഇബ്രാഹിംകുട്ടി, 60 സാഹിത്യ പുസ്തകങ്ങളുടെ രചയിതാവും നാടകകൃത്തും നോവലിസ്റ്റും കവിയും ഗാനരചയിതാവുമായ ബേപ്പൂർ മുരളീധര പണിക്കർ, മാതൃഭൂമി ന്യൂസ് അസിസ്റ്റന്റ് ന്യൂസ് എഡിറ്റർ ഡോക്ടർ ജി പ്രസാദ് കുമാർ, മലയാള മനോരമ തൃശൂർ യൂണിറ്റ് ചീഫ് ഫോട്ടോഗ്രാഫർ റസൽ ഷാഹുൽ എന്നിവരെ തിരഞ്ഞെടുത്തു.
പുസ്തക പുരസ്കാരങ്ങൾക്ക് (5555 രൂപ) ശോഭ വൽസൻ (കവിതാസമാഹാരം: ജന്മദൗത്യം), ഹാരിസ് രാജ് (മതസൗഹാർദ്ദ സന്ദേശ ഗ്രന്ഥം: സത്യവേദസാരങ്ങൾ), ലൂക്കോസ് ലൂക്കോസ് (നർമ്മാനുഭവക്കുറിപ്പുകൾ: ലൂക്കോസിന്റെ സുവിശേഷങ്ങൾ), തച്ചിലോട്ട് നാരായണൻ (ചരിത്രപഠന ഗവേഷണ ഗ്രന്ഥം: ഇരുളരും സാമൂഹ്യ ജീവിതവും) എന്നിവർ അർഹരായി. മികച്ച സംഗീത വീഡിയോ ആൽബം: തിരുവമ്പാടി കണ്ണൻ (നിർമ്മാണം: സാജു എരുമേലി, സംവിധാനം: ജയരാജ് പണിക്കർ)
മാർച്ച് 7 ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് തൃശൂരിൽ വൈലോപ്പിള്ളി ഹാളിൽ ചലച്ചിത്രനടി ഊർമ്മിള ഉണ്ണി, ചലച്ചിത്ര നിർമ്മാതാക്കളായ ഡോക്ടർ എൻ.എം.ബാദുഷ, നൗഷാദ് ആലത്തൂർ എന്നിവർ അവാർഡുകൾ സമ്മാനിക്കും.