കോഴിക്കോട്:
അതിദാരിദ്ര്യരില്ലാത്ത ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമായി കേരളം മാറിയതിൻ്റെ ആഹ്ലാദസൂചകമായി ഇടതുപക്ഷത്തിൻ്റെ ആഭിമുഖ്യത്തിൽ
ജനസദസ്സുകൾ സംഘടിപ്പിച്ചു.
കോഴിക്കോട് കോർപ്പറേഷൻ മാവൂർ റോഡ് 67 വാർഡിൽ നടന്ന ജന സദസ്സ്
സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം മെഹബൂബ് ഉദ്ഘാടനം ചെയ്തു.
പരിപാടിയിൽ ആർ ജെ ഡി നേതാവ് കിഷൻ ചന്ദ് അധ്യക്ഷത വഹിച്ചു. ആർ ജെ ഡി നേതാവ് ജയാനന്ദ്. സിപിഐഎം ടൗൺ ഏരിയ കമ്മിറ്റി അംഗം ഫഹദ് ഖാൻ, വാർഡ് കമ്മിറ്റി അംഗങ്ങളായ ജാസ്മിൻ, ജയസുധ എന്നിവർ സംസാരിച്ചു പരിപാടിയിൽ വാർഡ് കൺവീനർ ജാസിർ അഹമ്മദ് സ്വാഗതവും അരുൺ സി ആനന്ദ് നന്ദിയും പറഞ്ഞു. തുടർന്ന് പുതിയ ബസ്റ്റാൻ്റ് പരിസരത്ത് മധുരം വിതരണം ചെയ്തു.












