കോഴിക്കോട്: കേരള ഹ്യൂമന്‍ റൈറ്റ്സ് മൂവ്‌മെന്റ് കോഴിക്കോടിന്റെ ആഭിമുഖ്യത്തില്‍ അടിയന്തരാവസ്ഥ വിരുദ്ധ ദിനം ആചരിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങ് മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍.പി. ചെക്കുട്ടി ഉദ്ഘാടനം ചെയ്തു. ജനഹിതം അംഗീകരിക്കാന്‍ തയ്യാറാകാതെ രാജ്യത്ത് ഏകാധിപത്യ വ്യവസ്ഥിതി അടിച്ചേല്‍പ്പിക്കുകയാണ് അടിയന്തരാവസ്ഥയിലൂടെ ഇന്ദിരാഗാന്ധി ചെയ്തതെന്ന് ചെക്കുട്ടി പറഞ്ഞു. മാധ്യമങ്ങളുടെ വായ മൂടിക്കെട്ടി അതി ഭീകരമായ മര്‍ദ്ധനങ്ങള്‍ പോലീസ് അഴിച്ചു വിട്ടു. നിരവധിപേര്‍ കൊല്ലപ്പെട്ടു. ക്രൂര മര്‍ദ്ദനത്തിന്റെ ഇരയായി ജീവിതം താളം തെറ്റിയവരുമേറെയാണെന്ന് അദ്ദേഹം പറഞ്ഞു.
സുനില്‍ സിംഗ് അദ്ധ്യക്ഷത വഹിച്ചു. ച്ടങ്ങില്‍ അടിയന്തരാവസ്ഥ പോരാളി ഹരിദാസന്‍ പെരിയമ്പ്രയെ ആദരിച്ചു. കാലടി സര്‍വകലാശാല സിന്റിക്കേറ്റ് അംഗം ജോബ് കാട്ടൂര്‍ മുഖ്യ പ്രഭാഷണം നടത്തി. അസീസ് ടി.എ., സന്തോഷ് കുമാര്‍.കെ. എന്നിവര്‍ സംസാരിച്ചു. ഹ്യൂമന്‍ റൈറ്റ്സ് മൂവ്‌മെന്റ് ജനറല്‍ സെക്രട്ടറി ബേബി വാസന്‍ മാസ്റ്റര്‍ സ്വാഗതവും മെഹബൂബ് എം.എസ്. നന്ദിയും പറഞ്ഞു.